ആർ‌എസ്‌എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർഎസ്എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ.

ഗാനം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്ത്തൽ ആയിരുന്നില്ല തന്റെ ലക്ഷ്യം.

ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരൻ. കോൺഗ്രസുകാരനായി തന്നെ മരിക്കുമെന്നും ശിവകുമാർ പറഞ്ഞു.

  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്

ആർഎസ്എസ് ഗാനം ആലപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു.

ബിജെപിയെ ലക്ഷ്യം വെച്ച് താനൊരു തമാശക്കാണ് ആര്‍എസ്എസ് ഗാനം ആലപിച്ചതെന്നും എന്നാല്‍ ചിലരത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചിലരിതുവഴി പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ശ്രമിച്ചു. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്‍റെ പരാമര്‍ശങ്ങള്‍ സഹപ്രവര്‍ത്തകരെ വ്രണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ശിവകുമാര്‍ പറഞ്ഞു.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts