ബെംഗളൂരു: അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസത്തോളം നീണ്ടു നിന്ന ഓണാഘോഷ പരിപാടികൾക്ക് രണ്ട് ദിവസത്തെ കലാസംസ്കാരിക പരിപാടികളോടെ സമാപനം.
ആഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരത്തോടെ വി.ബി.എച്ച്.സി ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ ലോകേഷ് , വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. വിവിധ ഭാഷാ-സാംസ്കാരിക സംഘടനാ പ്രതിനിധികളെ വേദിയിൽ ആദരിച്ചു.
തുടർന്നു വേദിയിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെമെൻ്റിലെ നിവാസികളുടെ കലാസാംസ്കാകാരിക പരിപാടികൾ അരങ്ങേറി. അപ്പാർട്ട്മെൻ്റിലെ എല്ലാവർക്കും മിനി ഓണസദ്യ നൽകിക്കൊണ്ട് ശനിയാഴ്ചത്തെ പരിപാടികൾക്ക് തിരശ്ശീല വീണു.
ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 6 മണിക്ക് സൺറൈസ് മാരത്തോൺ മൽസരത്തോടെ പരിപാടികൾ ആരംഭിച്ചു തുടർന്ന് പൂക്കള -രംഗോലി മൽസരങ്ങൾ നടന്നു.
മാവേലിയെ ആനയിച്ചു കൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.
തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.
ലെമൺ റേസ്,കസേരക്കളി, സ്ലോ സൈക്കിൾ, വടം വലി തുടങ്ങിയ കായിക പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തി.
തുടർന്ന് രണ്ടാം ദിവസത്തെ കലാ സാംസ്കാരിക സന്ധ്യയിൽ നാട്യക്ഷേത്ര,74 എക്സ് തുടങ്ങിയ നൃത്ത വിദ്യലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച ക്ലാസിക് സിനിമാറ്റിക് നൃത്തങ്ങൾ പരിപാടികൾക്ക് മാറ്റ് കൂട്ടി.
തുടർന്ന് കാണികളെ ആനന്ദത്തിൻ്റെ പരകോടിയിൽ എത്തിച്ച ഡി.ജെ.യോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി.കലാപരിപാടികളുടെ അവതരണം ശ്രീ ശ്രീറാം , കുമാരി റോസ് മേരി , കുമാരി നിരഞ്ജന അമ്പാടി എന്നിവർ ചേർന്ന് നിർവഹിച്ചു.
ശ്രീ വിജേഷ് കായിക പരിപാടികൾക്ക് നേതൃത്വം നൽകി. കലാ സാംസ്കാരിക പരിപാടികൾക്ക് ശ്രീ ദീപു ജയൻ , ശ്രീ പ്രവീൺ എന്നിവർ നേതൃത്വം നൽകി. സൗണ്ട് എഞ്ചിനീയർ ശ്രീ റിച്ചാർഡ് ശബ്ദം നിയന്ത്രിച്ചു.
എരുമ്പാല സുരേഷ്, അരുൺ ലാൽ , ശ്രീ ശ്രീരാജ് നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ കാര്യങ്ങൾ.
ശ്രീ ജോളി ജോസഫിൻ്റെ നേതൃത്വത്തിൽ പൂക്കളമൊരുക്കി,മാവേലിയായി ശ്രീ ലൈജു.
സ്‌റ്റേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ശ്രീ വിശ്വാസ്, ശ്രീ രാജീവ്, ശ്രീ ശിവറാം ശ്രീ നിതിൻ ജോസ് , ശ്രീ അരുൺ, എന്നിവർ നേതൃത്വം നൽകി.
സാമ്പത്തിക കാര്യങ്ങളുടെ നിർവഹണം ശ്രീ രജീഷ് പാറമ്മൽ , ശ്രീ അരുൺ ദാസ് എന്നിവർ ചേർന്ന് നടത്തി.
ശ്രീ കോദണ്ഡരാമൻ, ശ്രീ നൊവിൻ ,ശ്രീ സജിൻ ,ശ്രീ ലിബിൻ ,ശ്രീ വിവേക്.. എന്നിവരുടെ നേതൃത്വത്തിൽ പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം നടത്തി.
നൻമ എം.സി.എ പ്രസിഡൻ്റ് ശ്രീ ജിതേഷ് അമ്പാടി,സെക്രട്ടറി ശ്രീ രാജീവ് പ്രോഗ്രാം ഡയറക്ടർ ശ്രീ സതീഷ് എൻ, ശ്രീ ഹരികൃഷ്ണൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
