യുവതിയുടെ വായിൽ ഇലക്‌ട്രിക് ഡിറ്റനേറ്റർ വെച്ച് പൊട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; കേരള പോലീസ് കർണാടകയില്‍ എത്തി പ്രതിയെ ചോദ്യംചെയ്തു

ബെംഗളൂരു : ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കേരള പോലീസ് കർണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തു. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിലെ പുള്ളിവേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനു സമീപം കെ.സി. സുമയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർശിതയെ (23) ആണ് കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജിൽ ഞായറാഴ്ച വൈകീട്ട് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

സംഭവത്തിൽ ആൺസുഹൃത്ത് കർണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ (28) സാലിഗ്രാമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഭാഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇരിക്കൂറിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയുമെടുത്താണ് യുവതി രണ്ടര വയസ്സുള്ള മകളേയുംകൂട്ടി സ്വന്തം നാടായ കർണാടകയിലെത്തുന്നത്. മകളെ സ്വന്തം വീട്ടിലാക്കി യുവതി സിദ്ധരാജുവിനൊപ്പം മൈസൂരിലെത്തുകയായിരുന്നു.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ഇരിക്കൂറിലെ വീട്ടിൽ നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനാണ് കേരള പോലീസ് തിങ്കളാഴ്ച കർണാടകയിലെത്തി സിദ്ധരാജുവിനെ ചോദ്യം ചെയ്തത്.

സിദ്ധരാജുവും യുവതിയും അയൽവാസികളായിരുന്നു. കഴിഞ്ഞ ഏഴുവർഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. സുഭാഷുമായുള്ള വിവാഹശേഷവും ഇവർ തമ്മിലുള്ള സൗഹൃദം തുടരുകയായിരുന്നു. ഭർത്തൃവീട്ടിൽനിന്നു പണം മോഷ്ടിച്ച വിവരം ദർശിത, സിദ്ധരാജുവിനെ അറിയിച്ചു.

പണവുമായി കർണാടകയിലെത്താൻ സിദ്ധരാജുവാണ് യുവതിയോട് പറഞ്ഞത്. യുവതി രണ്ടുലക്ഷം രൂപ തനിക്ക് തന്നതായി സിദ്ധരാജു പോലീസിനോട് പറഞ്ഞു. ഈ പണം സാലിഗ്രാം പോലീസ് ലോഡ്ജ് മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു. ബാക്കി പണവും സ്വർണവും യുവതി സ്വന്തംവീട്ടിൽ സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

പെരിയപ്പട്ടണത്ത് സ്വന്തമായി ഇലക്‌ട്രിക്കൽ ആൻഡ്‌ ഹാർഡ്‌വേർ കട നടത്തുകയാണ് സിദ്ധരാജു. എന്നാൽ, ലോഡ്ജ് മുറിയിൽവെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൊലയിൽ കലാശിക്കുകയുമായിരുന്നു.

യുവതിയുടെ വായിൽ ഇലക്‌ട്രിക് ഡിറ്റനേറ്റർ വെച്ച് പൊട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഉടൻ പുറത്തുകടന്ന സിദ്ധരാജു മുറി പുറത്തുനിന്ന് പൂട്ടുകയായിരിന്നെന്ന് പോലീസ് അറിയിച്ചു. ഡിറ്റനേറ്റർ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ദർശിതയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts