പകർച്ച വ്യാധികൾ ബാധിച്ചവരെ ചികിൽസിക്കാനായി സംസ്ഥാനത്ത് താൽക്കാലിക കെയർ സെൻ്ററുകൾ വരുന്നു;നഗരത്തിൽ മാത്രം 20000 കിടക്കകൾ തയ്യാറാക്കാൻ ബി.ബി.എം.പി.

ബെംഗളൂരു : പകർച്ചവ്യാധികൾ ശ്വാസംമുട്ടൽ തുടങ്ങിയവ ബാധിച്ചവരെ
പികിത്സിക്കാൻ സംസ്ഥാനത്ത്
താൽക്കാലിക കെയർ സെന്ററുകൾ സ്ഥാപിക്കുകുന്നു.

കോവിഡ് ആശുപത്രികളിലെ തിരക്കു കുറയ്ക്കാനായി സ്‌റ്റേഡിയങ്ങളും വലിയ ഓഡിറ്റോറിയങ്ങളുമാണ് ഇതിനായി സജ്ജീകരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെകോവിഡ് മരണനിരക്ക് ഉയർന്നതും ഐസൊലേഷൻ വാർഡുകളിലെ  കിടക്കകൾ നിറഞ്ഞു കവിയുന്നതുമാണ് നപടിക്കു പിന്നിലെന്ന് മെഡിക്കൽ
വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം

ബെംഗളുരുവിൽ നഗരത്തിൽ മാത്രം ഇത്തരത്തിൽ 20000 കിടക്ക
സൗകര്യമാണ് ബിബിഎംപി ഒരുക്കുന്നത്.

കണ്ഠീരവ സ്റ്റേഡിയം,പാലസ് ഗ്രൗണ്ടിലെ പ്രതിപുര വാസിനി ഓഡിറ്റോറിയം,തുമക്കുരു റോഡിലെ ബംഗളുരു ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിൽ ഇതിനായുള്ള നടപടി ആരംഭിച്ച തായി ബി.ബി.എ.പി കമ്മിഷണർ ബി.എച്ച് അനിൽ കുമാർ അറിയിച്ചു.

നിലവിൽ 4 സർക്കാർ ആശുപത്രികളിലുമായി 1100 കിടക്കകളാണ് കോവിഡ് ചികിൽസക്കായി ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി; സർവീസുകൾ വൈകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us