ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!” വിശദാംശങ്ങൽ

ബെംഗളൂരു: മെട്രോ പാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് നമ്മ മെട്രോ പർപ്പിൾ ലൈനിലെ ചില സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച (മേയ് 31) രാവിലെ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. ദീപാഞ്ജലി നഗർ മുതൽ ക്രാന്തിവീര സങ്കൊള്ളി രായണ്ണ (KSR) സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് രാവിലെ രണ്ട് മണിക്കൂർ നേരം ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഞായറാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അട്ടിഗുപ്പെയ്ക്കും വിജയനഗറിനും ഇടയിലുള്ള പാതയിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനാണ് ഈ തടസ്സമെന്ന് ബി.എം.ആർ.സി.എൽ വ്യക്തമാക്കുന്നു.

ഈ സമയത്ത് മറ്റ് പാതകളിലെ സർവീസുകൾ സാധാരണ നിലയിൽ തന്നെ തുടരും. ചല്ലഘട്ട മുതൽ മൈസൂരു റോഡ് വരെയും, കെമ്പഗൗഡ (മജസ്റ്റിക്) മുതൽ വൈറ്റ്‌ഫീൽഡ് (കാടുഗോഡി) വരെയും, മാദവാര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള ഗ്രീൻ ലൈനിലും, ആർ.വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള പാതയിലും മെട്രോ സർവീസുകൾ യഥാസമയം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മണിക്ക് ശേഷം തടസ്സം നേരിട്ട ഭാഗമുൾപ്പെടെ പർപ്പിൾ ലൈനിലെ മുഴുവൻ സർവീസുകളും സാധാരണ നിലയിലാകുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts