ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

ബെംഗളൂരു: ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെന്നാർഘട്ട ജൈവ പാർക്കിൽ എത്തിച്ച നാല് ചീറ്റകളെ ജൂൺ നാല് മുതൽ പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കും. മൃഗങ്ങളുടെ ക്വാറന്റൈൻ കാലാവധി വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി പ്രത്യേക യോഗം ചേർന്നതായും, ചീറ്റകളെ പുതുതായി സജ്ജീകരിച്ച പ്രദർശന മേഖലയിലേക്ക് മാറ്റാൻ തീരുമാനിച്ചതായും വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ക്വാറന്റൈൻ കാലയളവിൽ പൂർണ്ണ ആരോഗ്യവതികളായിരുന്ന ചീറ്റകളെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അനുവദിച്ച ശേഷമായിരിക്കും സന്ദർശകർക്കായി തുറന്നുകൊടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts