വന്ദേഭാരതിൽ ബെംഗളൂരിവിലേക്ക്!!! നിരക്ക്, റൂട്ട്, സമയം എന്നിവ അറിയാം 

ബെംഗളൂരു: കൂടുതല്‍ വന്ദേഭാരത് സർവ്വീസുകള്‍ വേണമെന്ന ആവശ്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ശക്തമാക്കിയിരിക്കെ പുതിയ സർവ്വീസ് അനുവദിച്ചിരിക്കുകയാണ് റെയില്‍വെ.

ശിവമോഗയേയും ബെംഗളൂരു നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സർവ്വീസ്.

വിദ്യാദ്യാർത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വ്യവസായികള്‍ക്കുമെല്ലാം വലിയ ആശ്വാസമാകും പുതിയ വന്ദേഭാരത് എന്ന കാര്യത്തില്‍ തർക്കമില്ല.

നിലവില്‍ 12 വന്ദേഭാരത് സർവ്വീസുകളാണ് കർണാടകയില്‍ ഉള്ളത്. പുതിയൊരു സർവ്വീസ് ശിവമോഗയിലേക്ക് വേണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു.

മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ജൻമനാട് കൂടിയായ ശിവമോഗയില്‍ 2023 ല്‍ പുതിയ വിമാനത്താവളം ആരംഭിച്ചിരുന്നു.

പിന്നാലെ തന്നെ വന്ദേഭാരതിനുള്ള ആവശ്യവും ഉയർന്നു. എന്നാല്‍ ബെലഗാവി ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ചെങ്കിലും ശിവമോഗയിലേക്കുള്ള സർവ്വീസ് സംബന്ധിച്ച്‌ യാതൊരു അറിയിപ്പുകളും റെയില്‍വെയില്‍ നിന്നും ഉണ്ടായിരുന്നില്ല.

  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ

കഴിഞ്ഞ ദിവസമാണ് മേഖലയില്‍ നിന്നുള്ള എംപി കൂടിയായ പിസി മോഹനൻ പുതിയ വന്ദേഭാരത് ഉടൻ എത്തുമെന്ന് അറിയിച്ചത്.

എന്നാല്‍ സർവ്വീസ് എപ്പോള്‍ എത്തുമെന്നോ സമയക്രമം എങ്ങനെയായിരിക്കുമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും എംപി പങ്കുവെച്ചിട്ടില്ല.

എന്നിരുന്നാലും തുമുകുരു, അർസികേരെ, കഡൂർ, ഭദ്രാവതി എന്നീ സ്റ്റേഷനുകളിലൂടെയായിരിക്കും വന്ദേഭാരത് കടന്ന് പോകുകയെന്നാണ് റിപ്പോർട്ടുകള്‍.

ടിക്കറ്റ് നിരക്കുകള്‍ നിലനില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ മറ്റ് വന്ദേ ഭാരത് റൂട്ടുകളിലെ നിരക്കുകള്‍ക്ക് സമാനമായിരിക്കും ശിവമോഗ-ബെംഗളൂരു സർവ്വീസിന്റേയും നിരക്ക്. ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ തുടങ്ങിയ ക്ലാസുകള്‍ അനുസരിച്ച്‌ ഏകദേശം 1000 രൂപ മുതല്‍ 1500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്.

  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!

ഐആർസിടിസി ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞാല്‍ യാത്രക്കാർക്ക് ഐ ആർ സി ടി സി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ സീറ്റുകള്‍ റിസർവ് ചെയ്യാനാകും.

ആറ് ദിവസം സർവ്വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശിവമോഗയില്‍ നിന്നും ബെംഗളൂരുവിലേക്ക് 300 കിമിയാണ് ഉള്ളത്.

നലനില്‍ ജനശതാബ്ദി ട്രെയിനുകള്‍ 4.15 മണിക്കൂറുകൊണ്ടാണ് ബെംഗളൂരുവില്‍ എത്തുന്നത്.

അതുകൊണ്ട് തന്നെ വന്ദേഭാരത് എക്സ്പ്രസ് കുറഞ്ഞത് 4 മണിക്കൂറിനുള്ളില്‍ യാത്ര പൂർത്തിയാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കർണാടകയിലെ 12-ാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആയിരിക്കും ശിവമോഗ സർവ്വീസ്.

നിലവില്‍ ബെംഗളൂരില്‍ നിന്നും 7 പ്രധാന നഗരങ്ങളിലേക്ക് വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. മൈസൂരു, ചെന്നൈ, ഹൈദരാബാദ്, ധാർവാഡ്, കോയമ്ബത്തൂർ, ബെലഗാവി എന്നിവിടങ്ങളിലേക്കാണ് സർവ്വീസ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts