അഹമ്മദാബാദ്: വീഡിയോ കോൺഫറൻസ് വഴി ശുചിമുറിയിലിരുന്ന് കോടതി നടപടികളിൽ പങ്കെടുത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ. ഗുജറാത്ത് ഹൈകോടതിയുടേതാണ് വിധി. ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആർ.ടി വഛാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ജൂൺ 20നാണ് സംഭവം. ജസ്റ്റിസ് നിർസാർ ദേശായിയുടെ കോടതിയിലെ നടപടിക്രമങ്ങളിൽ ആരോപണ വിധേയനായ വ്യക്തി കോടതി നടപടികളിൽ ടോയിലറ്റ് സീറ്റിലിരുന്ന് പങ്കെടുത്തതായും 74 മിനിറ്റോളം ഈ പ്രവർത്തി ചെയ്‌തതായും കോടതി നിരീക്ഷിച്ചു. കോടതി നടപടികളോട് കാണിച്ച മാന്യതയില്ലാത്ത പെരുമാറ്റ രീതി, ബഹുമാനക്കുറവ് എന്നിവയെല്ലാം ചൂണ്ടിക്കാണ്ടിയാണ് ഒരു ലക്ഷം പിഴ…
Read MoreDay: 15 July 2025
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; തടഞ്ഞുവെച്ച റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് കൈമാറാൻ സർക്കാറിനോട് ഹൈക്കോടതി
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ടിൻ്റെ പകർപ്പ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡി.എൻ.എ എന്റർടൈൻമെന്റ് നെറ്റ്‌വർക്കുകൾ എന്നിവയ്ക്ക് നൽകാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച് കർണാടക ഹൈകോടതി. ഒരു തരത്തിലുള്ള ന്യായീകരണവും നടത്തി റിപ്പോർട്ട് തടഞ്ഞുവെക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും സർക്കാർ ഉന്നയിക്കുന്ന ഒരു വാദവും ഈ കേസിൽ ബാധകമല്ലെന്നും കോടതി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സ്വമേധയാ ഉള്ള പൊതുതാൽപര്യ കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ട് പരിശോധിക്കാൻ അവസരം നൽകണമോ എന്ന് തീരുമാനിക്കുന്നതിനിടെയാണ്…
Read Moreഓണക്കാല യാത്ര: ‘ബെംഗളൂരു ടു കൊച്ചി’ വിമാന – ബസ് ടിക്കറ്റ് നിരക്കിൽ പ്രതീക്ഷയും നിരാശയും
ബെംഗളൂരു : ഓണക്കാലത്തെ യാത്ര, ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിന് പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്ക് നൽകേണ്ടത് 3,500 രൂപ വരെയാണ്. ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും, കുട്ടികളുടെ വെക്കേഷൻ സമയവും പരിഗണിച്ച് എയർ ഇന്ത്യയും, ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്. ഓണത്തിന് മുന്നേയായി സ്വകാര്യ ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ…
Read Moreബെംഗളൂരു വികസന കുതിപ്പിൽ നേട്ടമാകാൻ മെട്രോഡിപ്പോകളും
ബെംഗളൂരു : നഗര ഗതാഗത വികസനത്തിൻ്റെ പ്രധാന ഭാഗമായ മെട്രോ സംവിധാനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ് മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) . വരുന്ന മാസങ്ങളിൽ 21 പുതിയ മെട്രോ ട്രെയിനുകൾ ലഭിക്കുന്ന പർപ്പിൾ (ചല്ലഘട്ട – വൈറ്റ്ഫീൽഡ്), ഗ്രീൻ ലൈൻ (നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവിടങ്ങളിലെ ഡിപ്പോകളാണ് വികസന മാതൃകയിലുള്ളത്. ഗ്രീൻ ലൈനിൽ പീനിയയിലും പർപ്പിൾ ലൈനിൽ വൈറ്റ്ഫീൽഡ്, ബയപ്പനഹള്ളി എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്. യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) ഹെബ്ബഗൊഡിയിലാണു ഡിപ്പോ നിർമിച്ചത്. നമ്മ മെട്രോയുടെ പ്രധാന ഡിപ്പോയായ ബയപ്പനഹള്ളി…
Read Moreനിയമലംഘനം നടത്താത്ത സ്ഥിതിക്ക് നിരോധിക്കേണ്ടിയിരുന്നില്ല ; ബൈക്ക് ടാക്സിയെ അനുകൂലിച്ച് ഐടി മന്ത്രി
ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകളെ അനുകൂലിച്ച് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ. ഗതാഗതത്തിരക്കിൽ ബുദ്ധിമുട്ടുന്നവർക്ക് നഗരത്തിൽ ബൈക്ക് ടാക്‌സികൾ നല്ലൊരു കാര്യമായിരുന്നെന്നും നിരോധനം നിലവിൽ വന്നതിന് പിന്നാലെ ബൈക്ക് ടാക്‌സി ഉപജീവനമാക്കിയവർക്കും യാത്രക്കാർക്കും പ്രതിസന്ധി ആയെന്നുമാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാർഗങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ലെന്നും ബൈക്ക് ടാക്‌സി നിരോധനത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. നിയമലംഘനമോ, ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനമോ നടത്താത്ത സ്ഥിതിയ്ക്ക് ഇത്തരം സംവിധാനങ്ങൾക്ക് അനുമതി നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം…
Read Moreസിഗന്ദൂർ പാലം തുറന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രിയും,മന്ത്രിമാരും
ബെംഗളൂരു : രാജ്യത്തെ ഏറ്റവും നീളം കൂ ടിയ രണ്ടാമത്തെ കേബിൾ-സ്റ്റേഡ് സിഗന്ദൂർ പാലം ഉദ്ഘാടനം ചെയ്ത് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെ പരിപാടിയിൽ സന്നിഹിതരായിരുന്നു. അതെസമയം മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ശിവമൊഗ്ഗ ജില്ലയിൽ സാഗര താലൂക്കിലെ അംബരഗോഡ്ലു-കലാസവള്ളിക്ക് ഇടയിൽ ശരാവതി കായലുകൾക്ക് കുറുകെയാണ് പാലം നിർമിച്ചത്. ആകെ 472 കോടി രൂപ ചെലവ്. പാലം യാഥാർഥ്യമാകുന്നതോടെ സാഗരയിൽ നിന്ന് ചൗഡേശ്വരി ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമായ സിഗന്ദൂരിന്…
Read Moreമയക്കുമരുന്ന് കേസ് ; കർണാടക കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്
ബെംഗളൂരു : മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്. കലബുറഗി സൗത്ത് ബ്ലോക്ക് കോൺഗ്രസ് യൂനിറ്റ് പ്രസിഡന്റ് ലിംഗരാജ് കന്നിയെയാണ് അറസ്റ്റിലായത്. മയക്ക് മരുന്ന് കൈവശം വെക്കുക, വിൽപ്പന നടത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് നേരെ പൊലീസ് ആരോപിക്കുന്നത്. 120 കുപ്പികളുള്ള നിരോധിത കൊഡീൻ അധിഷ്ഠിത സിറപ്പും പൊലീസ് ഇയാളിൽ നിന്ന് കണ്ടെത്തി. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം വിവാദമായതിനെ പിന്നാലെ കന്നിയെ കോൺഗ്രസ് പ്രാഥമിക…
Read Moreഅമ്മയുമായി വഴക്കിട്ടു; നിയമ വിദ്യാർത്ഥി തൂങ്ങി മരിച്ചു
തൃശൂർ: നിയമവിദ്യാർഥിനിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെയും മനുവിന്റെയും മകള്‍ നേഹ (22) ആണ് മരിച്ചത്. ഞായറാഴ്ച നേഹയും അമ്മയുമായി തർക്കമുണ്ടായിരുന്നു എന്നാണ് വിവരം. തുടർന്ന് വൈകിട്ട് വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച നേഹയെ രാവിലെ ഒൻപതോടെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ഏഴുമാസം മുൻപാണ് നേഹയുടെ വിവാഹം കഴിഞ്ഞത്. പെരിഞ്ഞനം മൂന്നുപീടികയില്‍ പുതുമഠത്തില്‍ രജ്ഞിത്ത് ആണ് ഭർത്താവ്. രഞ്ജിത്തിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. നേഹയെ ആലപ്പാട്ടെ സ്വന്തം വീട്ടിലാക്കിയ ഭർത്താവ് തിരിച്ചുപോയിരുന്നു.
Read Moreവന്ദേഭാരതിൽ ബെംഗളൂരിവിലേക്ക്!!! നിരക്ക്, റൂട്ട്, സമയം എന്നിവ അറിയാം
ബെംഗളൂരു: കൂടുതല്‍ വന്ദേഭാരത് സർവ്വീസുകള്‍ വേണമെന്ന ആവശ്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ശക്തമാക്കിയിരിക്കെ പുതിയ സർവ്വീസ് അനുവദിച്ചിരിക്കുകയാണ് റെയില്‍വെ. ശിവമോഗയേയും ബെംഗളൂരു നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സർവ്വീസ്. വിദ്യാദ്യാർത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വ്യവസായികള്‍ക്കുമെല്ലാം വലിയ ആശ്വാസമാകും പുതിയ വന്ദേഭാരത് എന്ന കാര്യത്തില്‍ തർക്കമില്ല. നിലവില്‍ 12 വന്ദേഭാരത് സർവ്വീസുകളാണ് കർണാടകയില്‍ ഉള്ളത്. പുതിയൊരു സർവ്വീസ് ശിവമോഗയിലേക്ക് വേണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ജൻമനാട് കൂടിയായ ശിവമോഗയില്‍ 2023 ല്‍ പുതിയ വിമാനത്താവളം ആരംഭിച്ചിരുന്നു. പിന്നാലെ തന്നെ വന്ദേഭാരതിനുള്ള ആവശ്യവും ഉയർന്നു.…
Read Moreസ്വിഗ്ഗി ഡെലിവറി ജീവനക്കാരന് നടുറോഡില്‍ ക്രൂര മർദ്ദനം
ബെംഗളൂരു: സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് നടുറോഡില്‍ ക്രൂര മർദ്ദനം. ബെംഗളൂരുവിലെ മോദി ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപമുള്ള ഒരു ട്രാഫിക് സിഗ്നലില്‍ ഇന്നലെ രാത്രിയാണ് സംഭവം. റെഡ് സിഗ്നല്‍ ആയതിനാല്‍ നിർത്തിയിട്ട വാഹനത്തിന് പിന്നിലെത്തി ഹോണടിച്ച് ബഹളം വെച്ച കാർ യാത്രികരാണ് സ്വഗ്ഗി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഡെലിവറി എക്സിക്യൂട്ടീവ് ഒരു ട്രാഫിക് സിഗ്നലില്‍ തന്റെ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവം നടന്നത്. യുവാവിന്‍റെ ബൈക്കിന് പിന്നില്‍ നിന്ന കാർ യാത്രികർ വാഹനം മാറ്റാൻ ആവശ്യപ്പെട്ട് നിരന്തരം ഹോണ്‍ മുഴക്കി. എന്നാല്‍…
Read More