ബെംഗളൂരു : മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്. കലബുറഗി സൗത്ത് ബ്ലോക്ക് കോൺഗ്രസ് യൂനിറ്റ് പ്രസിഡന്റ് ലിംഗരാജ് കന്നിയെയാണ് അറസ്റ്റിലായത്.
മയക്ക് മരുന്ന് കൈവശം വെക്കുക, വിൽപ്പന നടത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് നേരെ പൊലീസ് ആരോപിക്കുന്നത്. 120 കുപ്പികളുള്ള നിരോധിത കൊഡീൻ അധിഷ്ഠിത സിറപ്പും പൊലീസ് ഇയാളിൽ നിന്ന് കണ്ടെത്തി.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിഷയം വിവാദമായതിനെ പിന്നാലെ കന്നിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കലബുറഗി ജില്ല കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]