അമ്മയുമായി വഴക്കിട്ടു; നിയമ വിദ്യാർത്ഥി തൂങ്ങി മരിച്ചു 

തൃശൂർ: നിയമവിദ്യാർഥിനിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെയും മനുവിന്റെയും മകള്‍ നേഹ (22) ആണ് മരിച്ചത്.

ഞായറാഴ്ച നേഹയും അമ്മയുമായി തർക്കമുണ്ടായിരുന്നു എന്നാണ് വിവരം.

തുടർന്ന് വൈകിട്ട് വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച നേഹയെ രാവിലെ ഒൻപതോടെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

ഏഴുമാസം മുൻപാണ് നേഹയുടെ വിവാഹം കഴിഞ്ഞത്.

പെരിഞ്ഞനം മൂന്നുപീടികയില്‍ പുതുമഠത്തില്‍ രജ്ഞിത്ത് ആണ് ഭർത്താവ്. രഞ്ജിത്തിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

നേഹയെ ആലപ്പാട്ടെ സ്വന്തം വീട്ടിലാക്കിയ ഭർത്താവ് തിരിച്ചുപോയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts