ആർആർആർ ഇനി ജപ്പാനിലും, റിലീസ് തിയ്യതി പുറത്ത് വിട്ടു 

രാജമൗലിയുടെ 2022 ലെ മള്‍ട്ടി-സ്റ്റാറര്‍ ഹിറ്റ് ചിത്രം ആർആർആർ ജപ്പാനിലെ തിയേറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ്.

ഇന്നലെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആർആർആർ 2022 ഒക്ടോബര്‍ 21 ന് ജപ്പാനില്‍ റിലീസ് ചെയ്യും.

” ചിത്രം ജപ്പാനില്‍ 2022 ഒക്‌ടോബര്‍ 21ന് റിലീസ് ചെയ്യുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,” ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

2022 മാര്‍ച്ചില്‍ റിലീസ് ചെയ്ത പാന്‍-ഇന്ത്യ ചിത്രം സകല റെക്കോര്‍ഡുകളും തകര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ 1,000 കോടിയിലധികം കളക്ഷന്‍ നേടി. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കൂടാതെ, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ശ്രേയ ശരണ്‍, ഒലീവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

1920 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനികളെ അടിസ്ഥാനമാക്കിയുള്ള സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
[masterslider id="10"]

Related posts