ന്യൂഡൽഹി : 68 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടു.
മികച്ച നടിയായി അപർണ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരായി പോട്രിലെ അഭിനയത്തിനാണ് സൂര്യയും അപർണയും പുരസ്കാരത്തിനു അർഹരായത്. സുരയ് പോട്രി തന്നെയാണ് മികച്ച ചിത്രവും. മികച്ച സംവിധായകൻ സച്ചി, ചിത്രം അയ്യപ്പനും കോശിയും. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടൻ പുരസ്കാരം ബിജു മേനോൻ കരസ്ഥമാക്കി. മികച്ച ഗായിക നഞ്ചിയമ്മ, ചിത്രം അയ്യപ്പനും കോശിയും.
തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ പ്രകാശിൻറെ വാങ്ക് പ്രത്യേക പരാമർശം നേടി. മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരം മാഫിയ ശശിയും സുപ്രീം സുന്ദരും കരസ്ഥമാക്കി. ചിത്രം അയ്യപ്പനും കോശിയും. മികച്ച പശ്ചാത്തല സംഗീതം സുരായി പോട്രു.
സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശിനെ തിരഞ്ഞെടുത്തു. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സിനിമാ പുസ്തകത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണൻ എഴുതിയ എം.ടി അനുഭവങ്ങളുടെ പുസ്തകം. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മലയാളിയായ നിഖിൽ എസ് പ്രവീണിനാണ്. ചിത്രം ശബ്ദിക്കുന്ന കലപ്പ. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം വിശാൽ ദരദ്വാജ് നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.