എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള വ്യാപാരികൾക്കും കച്ചവടാനുമതി നൽകി ബേലാപുവ് ഉറൂസ്

ബെംഗളൂരു: ക്ഷേത്രത്തിലെ മേളകളിൽ അഹിന്ദുക്കൾക്ക് കച്ചവടം നടത്തുന്നത് വിലക്കപ്പെട്ടിരുന്ന കാലത്ത്, ശനിയാഴ്ചത്തെ ഉറൂസ് സമയത്ത് എല്ലാ സമുദായങ്ങളിലെയും വ്യാപാരികൾക്ക് വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതി നൽകി ബേലാപുവിലെ ഉറൂസ്

ബേലാപ്പുവിലെ പ്രസിദ്ധമായ അബ്ദുൽ റഹ്മാൻ ഷാ ബാബ ദർഗ ഉറൂസ് ശനിയാഴ്ച നടന്നത്. ജാതി, മത, ഭേദമന്യേ എല്ലാ വ്യാപാരികൾക്കും കച്ചവടം നടത്താൻ അനുമതി നൽകാൻ ദർഗ്ഗാ സമിതി തീരുമാനീക്കുകയായിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഉറൂസ് ദർശനത്തിനെത്തിയത്. സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാതിരിക്കാനും സമൂഹത്തിൽ സമാധാനം നിലനിൽക്കാനും എല്ലാ സമുദായങ്ങളിലെയും വ്യാപാരികൾക്ക് വ്യാപാരം നടത്താൻ അനുമതി നൽകുന്ന കാര്യത്തിൽ സമിതി തീരുമാനമെടുത്തു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

സംസ്ഥാനത്ത് സമാധാനവും സൗഹാർദവും ഉറപ്പാക്കുന്നതിന് ഈ തീരുമാനം മാതൃകയാണെന്ന് ദർഗ്ഗാ സമിതിയുടെ തീരുമാനത്തെ അഭിനന്ദിച്ച ബെലാപ്പു ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവിപ്രസാദ് ഷെട്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts