അധ്യാപികയെ കുത്തിക്കൊന്ന കേസിൽ മെക്കാനിക്ക് പിടിയിൽ 

ബെംഗളൂരു: സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ 38 കാരനായ മെക്കാനിക്കിനെ മൈസൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി ഇരയിൽ നിന്ന് 90,000 രൂപ കടം വാങ്ങിയെന്നും വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിൽ മൂന്ന് തവണ കുത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സർക്കിളിൽ വാടകവീട്ടിൽ താമസിക്കുന്ന കൗസർ മുബീന കൊല്ലപ്പെട്ടത്. വിവാഹമോചിതയായ മുബീന ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കൊപ്പമാണ് ഇവർ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ താമസിച്ചിരുന്നത്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

സംഭവസമയം മകൾ സ്‌കൂളിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെ വീട്ടിൽ നിന്ന് നിലവിളി കേട്ടെത്തിയ അയൽക്കാരാണ് മുബീനയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മൂന്നുതവണ കുത്തേറ്റ മുബീനയെ വീട്ടിലെ പ്രധാനവാതിലിന് സമീപം ചോരയിൽ കുളിച്ചനിലയിലാണ് കണ്ടെത്തിയത്. നിലവിളി കേട്ട് വരുന്നതിനിടെ മുബീനയുടെ വീട്ടിൽ നിന്ന് ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി അയൽക്കാരിൽ ചിലർ മൊഴി നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts