ജെല്ലിക്കെട്ടിൽ 23 പേർക്ക് പരിക്ക്

ചെന്നൈ: ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയില്‍ നടന്ന ജല്ലിക്കെട്ട് മത്സരത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.

മധുര, അളങ്കാനല്ലൂര്‍ ഉള്‍പ്പെടെ തെക്കന്‍ തമിഴ്നാട്ടില്‍ പലയിടത്തും ജല്ലിക്കെട്ട മത്സരങ്ങള്‍ നടത്താറുണ്ട്. ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയിലെ സെന്റ് സന്ധ്യക്കപ്പര്‍, സെന്റ് സെബാസ്റ്റ്യന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ജെല്ലിക്കെട്ട് നടക്കാറുണ്ട്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി നടക്കുന്ന ജല്ലിക്കെട്ട് മത്സരത്തില്‍ നിരവധിപേര്‍ പങ്കെടുക്കാറുണ്ട്.

  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്

ജെല്ലിക്കെട്ട് മത്സരത്തില്‍ പരിക്കേറ്റ 23 പേരില്‍ ആറു പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. 17 പേര്‍ക്ക് സാരമായ പരിക്കുകള്‍ ആയിരുന്നു എന്നും ദിന്‍ഡിഗല്‍ ജില്ലാ എസ്പി ഭാസ്‌കരന്‍ പറഞ്ഞു. ജല്ലിക്കെട്ടില്‍ 490 കാളകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 483 പേരാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ പങ്കെടുത്തത്.

ഡോ.അശോകുമാറിന്റെ നേതൃത്വത്തിലുള്ള വെറ്റിനറി മെഡിക്കല്‍ സംഘമാണ് 214 കാളകളെ പരിശോധന നടത്തുകയും ഒരു റൗണ്ടില്‍ 25 കാളകളെ വീതം മത്സരത്തിന് അനുവദിക്കുകയും ചെയ്തത്. ഏരു തഴുവുതാല്‍ എന്നും മഞ്ചുവിരാട്ട് എന്നും അറിയപ്പെടുന്ന ജല്ലിക്കെട്ട് തമിഴ്നാട്ടിലെ മധുരയിലെ മൂന്ന് ഗ്രാമങ്ങളില്‍ സജീവമായി നടക്കാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts