ജെല്ലിക്കെട്ടിൽ 23 പേർക്ക് പരിക്ക്

ചെന്നൈ: ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയില്‍ നടന്ന ജല്ലിക്കെട്ട് മത്സരത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. മധുര, അളങ്കാനല്ലൂര്‍ ഉള്‍പ്പെടെ തെക്കന്‍ തമിഴ്നാട്ടില്‍ പലയിടത്തും ജല്ലിക്കെട്ട മത്സരങ്ങള്‍ നടത്താറുണ്ട്. ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയിലെ സെന്റ് സന്ധ്യക്കപ്പര്‍, സെന്റ് സെബാസ്റ്റ്യന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ജെല്ലിക്കെട്ട് നടക്കാറുണ്ട്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി നടക്കുന്ന ജല്ലിക്കെട്ട് മത്സരത്തില്‍ നിരവധിപേര്‍ പങ്കെടുക്കാറുണ്ട്. ജെല്ലിക്കെട്ട് മത്സരത്തില്‍ പരിക്കേറ്റ 23 പേരില്‍ ആറു പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. 17 പേര്‍ക്ക് സാരമായ പരിക്കുകള്‍ ആയിരുന്നു എന്നും ദിന്‍ഡിഗല്‍ ജില്ലാ എസ്പി ഭാസ്‌കരന്‍ പറഞ്ഞു. ജല്ലിക്കെട്ടില്‍…

Read More

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോടിന് കപ്പ്

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് സ്വർണക്കപ്പ്. ആതിഥേയരായ കോഴിക്കോട് 938 പോയിന്റ് നേടിയാണ് കിരീടമുറപ്പിച്ചത്. കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റാണ്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.

Read More

മംഗളൂരുവിൽ ക്രിക്കറ്റ്‌ കളി കഴിഞ്ഞു മടങ്ങിയവർക്ക് നേരെ ലാത്തി വീശി, 11 വയസുകാരന് പരിക്ക്

ബെംഗളൂരു: മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച്‌ മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പി.യു വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാരാന്ത്യവും പുതുവര്‍ഷവും ആയതിനാല്‍ തണ്ണീര്‍ഭാവി ബീച്ചില്‍ ഞായറാഴ്ച സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച മുതല്‍ ബീച്ചിലേക്കുള്ള റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിച്ച്‌ മടങ്ങുകയായിരുന്നവരെ പോലീസ് തടഞ്ഞത് വാക്കുതര്‍ക്കത്തിന് കാരണമായി. ക്രിക്കറ്റ് കളി റോഡില്‍ ഗതാഗത തടസത്തിന് കാരണമാകുന്നുവെന്നായിരുന്നു പോലീസിന്റെ ആരോപണം. വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെയാണ് പോലീസ് ലാത്തിവീശിയത്.…

Read More

മത പരിവർത്തനം ; 3 പേർക്കെതിരെ കേസ്

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ജെ.ജെ നഗര്‍ പ്രദേശം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി പ്രദേശത്തെ ആളുകളെ ക്ഷണിക്കുകയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. സമീപവാസിയായ നെല്‍സന്‍, ഇയാളുടെ വീട്ടില്‍ അതിഥികളായി എത്തിയ രണ്ട് സ്ത്രീകളും അടക്കം മൂവരും ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ പ്രദേശവാസിയായ കൃഷ്ണമൂര്‍ത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.…

Read More

വികസനത്തിന്റെ പേരിൽ ദർഗ പൊളിച്ചു 

ബെംഗളൂരു: റോഡ് നിര്‍മാണത്തിനായി പ്രമുഖ സൂഫി വര്യനായിരുന്ന ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് ഷാഹ് ഖാദിരിയുടെ മഖ്ബറ നീക്കംചെയ്തു. ഹുബ്ലിയില്‍ സ്ഥിതിചെയ്തിരുന്ന ദര്‍ഗ പൊളിക്കുകയും അവിടെ മടക്കം ചെയ്ത ഷാഹ് ഖാദിരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തെ മറ്റൊരിടത്തേക്ക് നീക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രഥിപക്ഷകക്ഷികളുടെയും മുസ്ലിം സംഘടനകളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ദര്‍ഗ നീക്കം ചെയ്തത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ മറവില്‍ കഴിഞ്ഞദിവസം കനത്ത സുരക്ഷാസന്നാഹത്തോടെയാണ് സര്‍ക്കാര്‍ നടപടി. അതേസമയം, സൂഫിയുടെ മൃതദേഹത്തിന് കാര്യമായ കേടുപാടു പറ്റിയിരുന്നില്ലെന്നും തലയില്‍ നിന്ന് മുടിപോലും…

Read More

മകളുടെ വിവാഹത്തിന്റെ ആഭരണങ്ങളുമായി അമ്മ ഒളിച്ചോടി

മംഗളൂരു: മകളുടെ വിവാഹത്തിന് പത്ത് ദിവസം മാത്രം നിൽക്കെ ലക്ഷക്കണക്കിന് വരുന്ന സ്വർണ്ണാഭരണങ്ങളുമായി അമ്മ കാമുകനൊപ്പം ഒളിച്ചോടി . മംഗലാപുരം കോട്‌വാലി പ്രദേശത്താണ് സംഭവം .ബന്ധുക്കൾ പരാതി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മംഗളൂരു കോട്വാലി പ്രദേശവാസിയായ രമയാണ് മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കാമുകൻ രാഹുലിനൊപ്പം പോയത് . ഇതോടൊപ്പം വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇവർ കൊണ്ടുപോയി. രമയും രാഹുലും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു . ഒരു മകനും 3…

Read More
Click Here to Follow Us