മംഗളൂരുവിൽ ക്രിക്കറ്റ്‌ കളി കഴിഞ്ഞു മടങ്ങിയവർക്ക് നേരെ ലാത്തി വീശി, 11 വയസുകാരന് പരിക്ക്

ബെംഗളൂരു: മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച്‌ മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പി.യു വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാരാന്ത്യവും പുതുവര്‍ഷവും ആയതിനാല്‍ തണ്ണീര്‍ഭാവി ബീച്ചില്‍ ഞായറാഴ്ച സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച മുതല്‍ ബീച്ചിലേക്കുള്ള റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിച്ച്‌ മടങ്ങുകയായിരുന്നവരെ പോലീസ് തടഞ്ഞത് വാക്കുതര്‍ക്കത്തിന് കാരണമായി. ക്രിക്കറ്റ് കളി റോഡില്‍ ഗതാഗത തടസത്തിന് കാരണമാകുന്നുവെന്നായിരുന്നു പോലീസിന്റെ ആരോപണം. വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെയാണ് പോലീസ് ലാത്തിവീശിയത്.…

Read More