വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ചെന്നൈ: ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി. ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയുണ്ടായ സംഭവം യാത്രക്കാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി. തമിഴ്‌നാട് സ്വദേശിയായ മുപ്പത്തിനാലുകാരനാണ് വിമാനം ടാക്സിവേയിലൂടെ സാവധാനം നീങ്ങുന്നതിനിടെ സാഹസികമായി പുറത്തേക്ക് ചാടിയത്.

വിമാനത്താവളത്തിൽ മിന്നൽ ജാഗ്രത
യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻ തന്നെ പൈലറ്റ് വിമാനം നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. സി.ഐ.എസ്.എഫ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റൺവേ പുലർച്ചെ 03:23 മുതൽ ഒരു മണിക്കൂർ നേരത്തേക്ക് അടച്ചിട്ടു. ഈ സമയത്തെ വിമാനങ്ങൾ സെക്കൻഡറി റൺവേയിലേക്ക് വഴിതിരിച്ചുവിട്ടു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

അസ്വസ്ഥതയെന്ന് പ്രാഥമിക നിഗമനം
231 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രയ്ക്കിടയിൽ ഈ യാത്രക്കാരൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും രണ്ട് തവണ ഛർദ്ദിച്ചിരുന്നതായും സഹയാത്രികർ പറഞ്ഞു. അസ്വസ്ഥത മൂലം പെട്ടെന്നുണ്ടായ പ്രകോപനത്തിലാകാം ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് പ്രാഥമിക നിഗമനം.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

സംഭവത്തിൽ വിമാനത്തിന് കേടുപാടുകളോ മറ്റ് യാത്രക്കാർക്ക് പരിക്കോ സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സി.ഐ.എസ്.എഫ് ചോദ്യം ചെയ്ത ശേഷം യുവാവിനെ കൂടുതൽ അന്വേഷണത്തിനായി പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;
[masterslider id="10"]

Related posts