അസൂസ് സ്മാർട്ഫോൺ, ടാബ് ലെറ്റ് ഉൾപ്പടെ സെൻ ബ്രാന്റിലുള്ള ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് വിലക്ക്!

അസൂസ് സ്മാർട്ഫോൺ, ടാബ് ലെറ്റ് ഉൾപ്പടെ സെൻ ബ്രാന്റിലുള്ള ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് വിലക്ക്. ഡൽഹി ഹൈക്കോടതിയാണ് സെൻ ബ്രാന്റിലുള്ള ഉൽപന്നങ്ങളുടെ വിൽപന തടഞ്ഞ് ഇടക്കാല ഉത്തരവിറക്കിയത്. വിലക്കിനെ തുടർന്ന് രാജ്യത്ത് ഏറെ പ്രചാരമുള്ള സെൻഫോൺ സ്മാർട്ഫോണുകളുടെ വിൽപന നിർത്തിവെക്കേണ്ടി വരും.

എട്ട് ആഴ്ചയാണ് വിലക്ക്. അസൂസ് അതിന്റെ ഉൽപ്പന്നങ്ങൾക്കായി ഉപയോഗിച്ചുവരുന്ന സെൻ ട്രേഡ് മാർക്കിന് മേൽ അവകാശം ഉന്നയിച്ചുകൊണ്ട് ടെലികെയർ നെറ്റവർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ കേസിൽ ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. ഫീച്ചർ ഫോണുകൾക്ക് വേണ്ടി സെൻ എന്ന ട്രേഡ്മാർക്ക് തങ്ങൾ 2008 ൽ സ്വന്തമാക്കിയതാണ് എന്ന് ടെലികേയർ പറയുന്നു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ഇന്ത്യൻ വിപണിയിൽ 2014 ലാണ് അസൂസ് സെൻ ബ്രാന്റിലുള്ള സെൻഫോൺ സ്മാർട്ഫോണുകൾ പുറത്തിറക്കുന്നത്. സെൻഫോണിന് പിന്നാലെ സെൻബുക്ക് എന്ന് വിൻഡോസ് കംപ്യൂട്ടറുകളും അസൂസ് പുറത്തിറക്കി. സമാനമായ ട്രേഡ്മാർക്ക് ആണ് ഇരു കമ്പനികളും ഉപയോഗിക്കുന്നത് എന്ന് പ്രദമദൃഷ്ട്യാ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കോടതി സെൻ ബ്രാന്റ് ഉൽപന്നങ്ങളുടെ വിൽപന തടഞ്ഞത്. ടെലികെയറും സെൻഫോൺ എന്ന പേരിൽ ഫീച്ചർ ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഇത് ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് അവർ വാദിക്കുന്നു.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

അസൂസ് മേധാവി ജോണി ശിഹ് സെൻ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നതിനാലാണ് സെൻ ബ്രാന്റ് ഉപയോഗിക്കുന്നതെന്നും. അസൂസ് ട്രേഡ് മാർക്കിനൊപ്പം സെൻഫോൺ എന്ന് ഉപയോഗിക്കുന്നതിനാൽ ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാവില്ലെന്നും അസൂസ് പറഞ്ഞു. എന്തായാലും കോടതി വിധി പാലിക്കേണ്ടതുള്ളതിനാൽ വിപണിയിലുള്ള എല്ലാ സെൻ ബ്രാന്റ് ഉൽപ്പന്നങ്ങളുടേയും വിൽപന അസൂസ് നിർത്തിവെക്കേണ്ടി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts