വനിതാ ബൈക്ക് റൈഡറെ കാറിടിച്ച് വീഴ്ത്തിയ കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഗുരുഗ്രാം: സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായ, വനിതാ സ്പോർട്സ് ബൈക്ക് റൈഡർ സിയയെ കാറിടിച്ച് വീഴ്ത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. കാർ ഡ്രൈവറായ കല്യാൺ ബൈൻസ്‌ലയെ രാജസ്ഥാനിലെ രാജ്ഗഢിൽ നിന്നാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വധശ്രമക്കുറ്റം കൂടി ഉൾപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നതെന്ന് ഗുരുഗ്രാം പോലീസ് കമ്മീഷണർ സിബാഷ് കബിരാജ് അറിയിച്ചു. വീഡിയോ വൈറലായി; സ്വമേധയാ കേസെടുത്ത് പോലീസ് ഗുരുഗ്രാമിലെ തിരക്കേറിയ ഗോൾഫ് കോഴ്‌സ് റോഡിലൂടെ സിയ തന്റെ സ്‌പോർട്സ് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. പിന്നാലെ…

Read More

നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി; ചുവപ്പ് വെഡ്ഡിങ് സാരിയുടെ പിന്നിലെ കഥ വെളിപ്പെടുത്തി ഡിസൈനർ

നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. കോവളത്തെ താജ് റിസോർട്ടിൽ വെച്ച് നടന്ന തികച്ചും സ്വകാര്യമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയത് മുതൽ ആരാധകർ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ ഒടുവിൽ പുറത്തുവന്നു. ചുവന്ന പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് അഹാന വധുവായി എത്തിയത്. അഹാനയുടെ ലുക്ക് കണ്ട് ദേവതയെപ്പോലെയുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. ‘എംലോഫ്റ്റ്’ എന്ന പ്രശസ്ത ബ്രാൻഡിൽ നിന്നാണ് അഹാന തന്റെ വിവാഹ സാരി തിരഞ്ഞെടുത്തത്. തന്റെ മനസ്സിലുണ്ടായിരുന്ന…

Read More

ബെംഗളൂരുവിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്; ഗതാഗതം സ്തംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം രൂക്ഷമായി തടസ്സപ്പെടുകയും ചെയ്തു. വൈകുന്നേരത്തെ തിരക്കേറിയ സമയത്താണ് മഴ ശക്തമായത്. ഇതോടെ ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ യാത്രക്കാർ കടുത്ത ദുരിതത്തിലായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലാണ് മഴവെള്ളം കൂടുതലായി കെട്ടിനിന്നത്. റോഡുകളിൽ വെള്ളക്കെട്ട് ഉയർന്നതോടെ വാഹനങ്ങൾ വേഗത കുറച്ച് സഞ്ചരിക്കേണ്ടി വന്നതാണ് വിവിധ ഭാഗങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമായത്. ഇരുചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് വെള്ളക്കെട്ട് ഏറ്റവും കൂടുതൽ ബാധിച്ചത്. ചിലയിടങ്ങളിൽ വെള്ളക്കെട്ട് കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും സാധിക്കാത്ത…

Read More

പുതിയ മാറ്റം; കൗണ്ടറിൽ നിൽക്കേണ്ട, പണവും വേണ്ട; ബെംഗളൂരു റെയിൽവേ സ്റ്റേഷനുകളിൽ ഇനി ‘സഹായക്’ യുഗം!

ബെംഗളൂരു: മൊബൈൽ അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (എം-യുടിഎസ്) സഹായക് സേവനം വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ പദ്ധതി ബെംഗളൂരുവിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കെല്ലാം വ്യാപിപ്പിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ). കെ.എസ്.ആർ ബെംഗളൂരു സ്റ്റേഷനിൽ ആദ്യമായി നടപ്പിലാക്കിയ ശേഷമാണ് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി സൗകര്യം ലഭ്യമാക്കുന്നത്. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷന് കീഴിലുള്ള കെ.എസ്.ആർ ബെംഗളൂരു, യശ്വന്ത്പൂർ, എസ്.എം.വി.ടി, കേംഗേരി, കെ.ആർ പുരം, ബംഗാർപേട്ട് എന്നീ ആറ് പ്രധാന സ്റ്റേഷനുകളിലായി 36 സഹായകരെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ എസ്.എം.വി.ടിയിൽ രണ്ടും യശ്വന്ത്പൂരിൽ ഒരാളെയും…

Read More

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ടിലെ ഡിസൈൻ വിവാദത്തിൽ

ടെലിവിഷൻ റിയാലിറ്റി ഷോയിൽ നടൻ മോഹൻലാൽ ധരിച്ച ഷർട്ടിന്റെ ഡിസൈനെ ചൊല്ലി പുതിയ വിവാദം. തന്റെ അനുവാദമില്ലാതെയും ക്രെഡിറ്റ് നൽകാതെയും ഡിസൈൻ ഉപയോഗിച്ചുവെന്ന ആരോപണവുമായി പ്രവാസി കലാകാരൻ സിജിൻ ഗോപിനാഥൻ രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധനേടിയത്. യു.എ.ഇയിലെ തെരുവുകളിലൂടെ സഞ്ചരിച്ച് വിവിധ രാജ്യക്കാരായ മനുഷ്യരെ നേരിൽക്കണ്ട് വരച്ച ‘ഗ്ലോബൽ പീസ് ആർട്ട് വർക്ക്’ എന്ന സ്വന്തം കലാരൂപത്തിന് സമാനമായ ഡിസൈനാണ് മോഹൻലാലിന്റെ വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് സിജിൻ ചൂണ്ടിക്കാട്ടി. പ്രചോദനം ഉൾക്കൊള്ളുന്നതിൽ തെറ്റില്ലെന്നും എന്നാൽ യഥാർത്ഥ ആർട്ടിസ്റ്റിന് ക്രെഡിറ്റ് നൽകുക എന്നത് അടിസ്ഥാനപരമായ ബഹുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.…

Read More

ബെംഗളൂരുവിൽ നാളെ മുതൽ 5 ദിവസത്തേക്ക് മദ്യവിൽപ്പനയ്ക്ക് നിരോധനം; എവിടെയൊക്കെ എന്നറിയാൻ വായിക്കാം?

ബെംഗളൂരു: കൂട്ട ഗണേശ നിമജ്ജന ചടങ്ങുകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കാൻ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു. നഗരത്തിലെ സുപ്രധാനവും സെൻസിറ്റീവുമായ പോലീസ് സ്റ്റേഷൻ പരിധികളിലാണ് മുൻകരുതൽ നടപടിയായി ബെംഗളൂരു പോലീസ് കമ്മീഷണർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സെപ്റ്റംബർ 16, 17 തീയതികളിലെ നിയന്ത്രണങ്ങൾ സെപ്റ്റംബർ 16 മുതൽ ആർ.ടി. നഗർ, ജെ.സി. നഗർ, ഹെബ്ബാൾ, സഞ്ജയ്നഗർ, ഡി.ജെ. ഹള്ളി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് ആദ്യഘട്ടത്തിൽ മദ്യവിൽപ്പന തടഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 16 രാവിലെ 10 മണിക്ക് പ്രാബല്യത്തിൽ വരുന്ന നിരോധനം…

Read More

ഡൊണാൾഡ് ട്രംപ് പോലും കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികൾ അനുകരിക്കുന്നു: ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയ ക്ഷേമ പദ്ധതികൾ (ഗ്യാരന്റി സ്കീമുകൾ) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും പകർത്തി തുടങ്ങിയിരിക്കുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രസ്താവിച്ചു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസിന്റെ ക്ഷേമ പദ്ധതികളുടെ ആഗോള സ്വീകാര്യത ഉയർത്തിക്കാട്ടി അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ച് സഭകളിൽ ഭൂരിപക്ഷം നിലനിർത്തിയാൽ, ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുമെന്ന ട്രംപിന്റെ സമീപകാല പ്രഖ്യാപനം ചൂണ്ടിക്കാണിച്ചായിരുന്നു ശിവകുമാറിന്റെ പരാമർശം. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ…

Read More

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇനി ഗ്രാമങ്ങളിലും ലഭ്യമാകും

ബെംഗളൂരു: സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (PHC) എന്നിവിടങ്ങളിൽ നേരിടുന്ന രൂക്ഷമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. താലൂക്ക് തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകൾ ദത്തെടുക്കുന്ന പുതിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു. ഇതിനായി വിവിധ മെഡിക്കൽ കോളേജുകളുമായി കരാറുകൾ ഒപ്പുവെക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ഓരോ മെഡിക്കൽ കോളേജും ഒരു താലൂക്ക് ആശുപത്രി, ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ വീതം ദത്തെടുക്കും. ഇതിലൂടെ…

Read More

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം: ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ബെലഗാവി ചാവട്ട് ഗല്ലിയിൽ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ചാവട്ട് ഗല്ലി സ്വദേശികളായ ഗജാനൻ ധാമോനെ (65), റോഷൻ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രാത്രി വീടിനുള്ളിൽ…

Read More

പൊൻപ്രഭയിൽ സാമന്ത; ഐശ്വര്യത്തോടെ, മനോഹരമായി സാമന്തയുടെ സീമന്ത ചടങ്ങ്! തരംഗമാകുന്ന ചിത്രങ്ങൾ കാണാം

സിനിമാ താരം സാമന്തയുടെ സീമന്ത ശാസ്ത്ര ചടങ്ങുകൾ (വളകാപ്പ്) ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വർണ്ണാഭമായി നടന്നു. മഞ്ഞ കാഞ്ചീവരം സിൽക്ക് സാരിയും തവിട്ട് നിറത്തിലുള്ള വസ്ത്രവും അണിഞ്ഞ് അതീവ സുന്ദരിയായാണ് ചടങ്ങുകളിൽ സാമന്ത പ്രത്യക്ഷപ്പെട്ടത്. കഴുത്തിൽ മുല്ലപ്പൂമാലയും നെറ്റിയിൽ മഞ്ഞൾ-കുങ്കുമ തിലകവും ചാർത്തിയ താരം കുടുംബത്തിലെ മുതിർന്നവരുടെ അനുഗ്രഹം തേടി. മഞ്ഞൾ-കുങ്കുമങ്ങൾ കൊണ്ട് അലങ്കരിച്ച മണ്ഡപത്തിന്റെ നടുവിലിരുന്ന് നടന്ന പരമ്പരാഗത പൂജകളിൽ ഭക്തിനിർഭരയായാണ് സാമന്ത പങ്കെടുത്തത്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ മഞ്ഞൾ പുരട്ടിയും ഗ്ലാസ് വളകൾ അണിയിച്ചും പൂക്കൾ വർഷിച്ചും താരത്തെ അനുഗ്രഹിച്ചു.…

Read More