വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി!

ബെംഗളൂരു: വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. സാലുമരദ തിമ്മക്ക സ്‌കൂളില്‍ പോയിട്ടില്ല. ലോകത്തിന്റെ കുതിപ്പിനെകുറിച്ച് വലുതായ അറിവൊന്നുമില്ല അവര്‍ക്ക്. എന്നാല്‍ വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നതിലൂടെ കയ്യടിവാങ്ങുകയാണ് ഈ 107കാരി.

കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ 284 ആല്‍മരങ്ങള്‍ അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക് 498 കോടി രൂപ വില വരുമെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ അവര്‍ ചെയ്ത പ്രവൃത്തി മതിപ്പുവിലകള്‍ക്കെല്ലാം മേലെ നില്‍ക്കുന്നു. കുടൂരിന്റെ കുളിര്‍മ്മയായി തിമ്മക്ക നട്ട മരങ്ങള്‍ തലയാട്ടിനില്‍ക്കുന്നു.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

റോഡുവികസനത്തിന്റെ പേരു പറഞ്ഞ് താന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചുമാറ്റരുതെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവര്‍ മുഖ്യമന്ത്രി കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രിയെയും കണ്ടു. മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്തണമെന്നാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. പരിസ്ഥിതി രംഗത്ത് നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ളയാളാണ് സാമൂഹ്യപ്രവര്‍ത്തകയും പത്മശ്രീ ജേതാവും കൂടിയായ സാലുമരദ.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

http://bangalorevartha.in/archives/32113

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം
[masterslider id="10"]

Related posts