വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ അസീം പ്രേംജി വിരമിക്കുന്നു

ബെംഗളൂരു: വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ അസീം പ്രേംജി വിരമിക്കുന്നു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ആബിദ് അലി ഇസഡ് നീമൂച്ച് വാലയെ പുതിയ മാനേജിങ് ഡയറക്റ്ററായി നാമനിര്‍നിര്‍ദ്ദേശം ചെയ്തുവെന്നും കമ്പനി അറിയിച്ചു. ജൂലൈ അവസാനത്തോടെ അസീം പ്രേംജി കമ്പനിയില്‍ നിന്ന് പടിയിറങ്ങുമെന്നും കമ്പനിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി അദ്ദേഹം തുടരുമെന്നും വിപ്രോ വക്താവ് അറിയിച്ചു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് പ്രേംജി. അസിം പ്രേംജി ഫൗണ്ടെഷന്‍ എന്ന സ്ഥാപനത്തിന്റെ തണലില്‍ കഴിയുന്ന നിരവധി ജീവനുകളുണ്ട്. വിപ്രോയുടെ ഓഹരി വിഹിതത്തില്‍ നിന്നും ഒരു…

Read More

ആർബിഐ റിപ്പോ നിരക്ക്​ വീണ്ടും കുറച്ചു; ഭവന, വാഹന വായ്പകളുടെ ഇഎംഐ കുറയും!!

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിവേര്‍സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി.ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിരക്കില്‍ കുറവ് വരുത്തുന്നത്. ഇതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ കുറയും. ആർബിഐയുടെ മൊണെറ്ററി പോളിസി കമ്മിറ്റി മീറ്റിംഗിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ ആണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. കൂടാതെ, എ.ടി.എം ചാര്‍ജുകളെ സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്

Read More

കിടപ്പ് മുറിയില്‍ സി.സി.ടി.വി.ക്യാമറ സ്ഥാപിച്ച ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി.

ബെംഗളൂരു:മുംബൈ സ്വദേശിയും സദാശിവ നഗറില്‍ താമസിക്കുകയും ചെയ്യുന്ന ഋത്വിക് ഹെഗ്ടെ എന്ന യുവാവിനെതിരെയാണ് ഭാര്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്,അതെ അവരുടെ കിടപ്പ് മുറിയില്‍ യുവാവ്‌ സി സി ടി വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്. ബിസിനെസ് ആവശ്യവുമായി ഭര്‍ത്താവ് ദൂരെ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ വെട്ടിലെ ബെഡ് റൂമില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ആണത്രേ ക്യാമറ സ്ഥാപിച്ചത് എന്നാണ് യുവാവിന്റെ വിശദീകരണം.എന്തായാലും ക്യാമറയുടെ മുന്നില്‍ ജീവിക്കാന്‍ താല്പര്യമില്ല എന്ന് പറഞ്ഞ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.

Read More

സ്ത്രീധന കുടിശ്ശികയിലെ 4 ലക്ഷം രൂപ കൂടി ലഭിക്കാത്തത്തിന്റെ പേരില്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമാങ്ങളിലൂടെ സുഹൃത്തുക്കള്‍ക്ക് പങ്കുവച്ച് യുവാവ്‌.

ബെംഗളൂരു: മുന്‍പ് ആവശ്യപ്പെട്ട സ്ത്രീധനം മുഴുവന്‍ ലഭിക്കാത്തതിന്റെ പേരില്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതായി പരാതി.ബസവന ഗുഡി പോലീസ് കേസെടുത്തു. സ്ത്രീധനത്തിന്റെ ബാക്കി നല്‍കാനുള്ള നാല് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായി പരാതിയില്‍ യുവതി ഉന്നയിച്ചിട്ടുണ്ട്.കൂടുതല്‍ സമയം വേണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

Read More

യാത്ര തുടരാന്‍ കഴിയില്ല എന്നറിയിച്ച ഓട്ടോ ഡ്രൈവറെ യുവതികള്‍ ചെരുപ്പൂരി അടിച്ചു!

ബെംഗളൂരു: രണ്ടു ദിവസം മുന്‍പാണ്‌ സംഭവം നടന്നത് എം ജി റോഡില്‍ വച്ച് കയ്യേറ്റം ചെയ്തതായി ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി,എം ജി റോഡില്‍ നിന്ന് കയറിയ മൂന്നു യുവതികള്‍ മദ്യപിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു.മദ്യ ലഹരിയില്‍ യുവതികള്‍ ഡ്രൈവറോട് തര്‍ക്കിച്ചതോടെ യാത്ര തുടരാന്‍ പറ്റില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് യുവതികളില്‍ ഒരാള്‍ തന്റെ ചെരിപ്പൂരി ഡ്രൈവറെ അടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്,അതെ സമയം പ്രതികളെ പിടിക്കാത്തതിനാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നിട്ടില്ല.

Read More

സ്കൂളുകളുടെയും ആശുപത്രികളുടെയും 50 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ടവറുകള്‍ നിരോധിക്കുന്നു;പുതിയ നിര്‍ദേശവുമായി ബി.ബി.എം.പി.

ബെംഗളൂരു: മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് ബി ബി എം പി പുതിയ കരട് നിര്‍ദേശം പുറപ്പെടുവിച്ചു.ആശുപത്രികളുടെയും സ്കൂളുകളുടെയും അന്‍പതു മീറ്റെര്‍ ചുറ്റളവില്‍ മൊബൈല്‍ ടവറുകള്‍ നിരോധിക്കും.വനമെഖലകള്‍ ,നടീ തീരങ്ങള്‍ ,തടാകങ്ങള്‍ ,കുളങ്ങള്‍ എന്നിവയുടെ സമീപത്ത് ടവറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല. നഗരപരിധിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ ബി ബി എം പിക്ക് കെട്ടിവക്കണം എന്ന് മാത്രമല്ല കെട്ടിടങ്ങളുടെ മുകളില്‍ ടവര്‍ നിര്‍മിക്കുകയാണ്‌ എങ്കില്‍ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വകുപ്പിന്റെ അനുമതിപത്രം നിര്‍ബന്ധമായും വാങ്ങണം എന്നും കരടില്‍ പറയുന്നു.

Read More

ഇനി നഗരയാത്രക്ക് എ.സിയുടെ കുളിര്‍മ ഇല്ല;എല്ലാ എ.സി.ബസുകളും പിന്‍വലിക്കാന്‍ ഒരുങ്ങി ബി.എം.ടി.സി;സാമ്പത്തിക നഷ്ട്ടം തന്നെ കാരണം.

ബെംഗളൂരു: വരുമാനം നഷ്ട്ടം എന്നാ കാരണം പറഞ്ഞ് നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി എം ടി സി യുടെ എല്ലാ ബസുകളും പിന്‍വലിച്ചേക്കുമെന്ന് ഗതാഗത മന്ത്രി ഡി.സി തമണ്ണ.മൈസുരു,കോലാര്‍,തുമുകുരു എന്നീ നഗരങ്ങളിലേക്ക് ഈ ബസുകളുടെ സര്‍വീസ് മാറ്റും. എ സി ബസ് സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നോണ്‍ എ സി ബസുകള്‍ മാത്രമാണ് ബി എം ടി സി വാങ്ങുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം എ സി ബസ് സര്‍വീസുകളില്‍ നിന്ന് മാത്രം ബി എം ടി സി ക്ക് ഉണ്ടായ നഷ്ട്ടം…

Read More

വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി!

ബെംഗളൂരു: വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. സാലുമരദ തിമ്മക്ക സ്‌കൂളില്‍ പോയിട്ടില്ല. ലോകത്തിന്റെ കുതിപ്പിനെകുറിച്ച് വലുതായ അറിവൊന്നുമില്ല അവര്‍ക്ക്. എന്നാല്‍ വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നതിലൂടെ കയ്യടിവാങ്ങുകയാണ് ഈ 107കാരി. കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ 284 ആല്‍മരങ്ങള്‍ അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക്…

Read More

അസൂസ് സ്മാർട്ഫോൺ, ടാബ് ലെറ്റ് ഉൾപ്പടെ സെൻ ബ്രാന്റിലുള്ള ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് വിലക്ക്!

അസൂസ് സ്മാർട്ഫോൺ, ടാബ് ലെറ്റ് ഉൾപ്പടെ സെൻ ബ്രാന്റിലുള്ള ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് വിലക്ക്. ഡൽഹി ഹൈക്കോടതിയാണ് സെൻ ബ്രാന്റിലുള്ള ഉൽപന്നങ്ങളുടെ വിൽപന തടഞ്ഞ് ഇടക്കാല ഉത്തരവിറക്കിയത്. വിലക്കിനെ തുടർന്ന് രാജ്യത്ത് ഏറെ പ്രചാരമുള്ള സെൻഫോൺ സ്മാർട്ഫോണുകളുടെ വിൽപന നിർത്തിവെക്കേണ്ടി വരും. എട്ട് ആഴ്ചയാണ് വിലക്ക്. അസൂസ് അതിന്റെ ഉൽപ്പന്നങ്ങൾക്കായി ഉപയോഗിച്ചുവരുന്ന സെൻ ട്രേഡ് മാർക്കിന് മേൽ അവകാശം ഉന്നയിച്ചുകൊണ്ട് ടെലികെയർ നെറ്റവർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ കേസിൽ ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.…

Read More

സ്വകാര്യ വിമാനക്കമ്പനിയിലെ എയർ ഹോസ്റ്റസിനെ കൂട്ടബലാൽസംഗം ചെയ്തു;സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.

മുംബൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗ പരാതി. മുംബൈയിലാണ് സ്വകാര്യ വിമാനക്കമ്പനിയിൽ എയർഹോസ്റ്റസായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. 25 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് മുറിയിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ഇരയുടെ മൊഴി. സ്വപ്നിൽ ബദോനിയ എന്ന 23 കാരനായ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ട് പേരുടെ സംഭവത്തിലെ റോൾ എന്താണെന്ന് വ്യക്തമായിട്ടില്ല. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഹൈദരാബാദിൽ നിന്ന് മുംബൈയിലെത്തിയതായിരുന്നു ഇവർ. ഇവിടെ…

Read More
Click Here to Follow Us