വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ അസീം പ്രേംജി വിരമിക്കുന്നു

ബെംഗളൂരു: വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ അസീം പ്രേംജി വിരമിക്കുന്നു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ആബിദ് അലി ഇസഡ് നീമൂച്ച് വാലയെ പുതിയ മാനേജിങ് ഡയറക്റ്ററായി നാമനിര്‍നിര്‍ദ്ദേശം ചെയ്തുവെന്നും കമ്പനി അറിയിച്ചു.

ജൂലൈ അവസാനത്തോടെ അസീം പ്രേംജി കമ്പനിയില്‍ നിന്ന് പടിയിറങ്ങുമെന്നും കമ്പനിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി അദ്ദേഹം തുടരുമെന്നും വിപ്രോ വക്താവ് അറിയിച്ചു.

  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് പ്രേംജി. അസിം പ്രേംജി ഫൗണ്ടെഷന്‍ എന്ന സ്ഥാപനത്തിന്റെ തണലില്‍ കഴിയുന്ന നിരവധി ജീവനുകളുണ്ട്. വിപ്രോയുടെ ഓഹരി വിഹിതത്തില്‍ നിന്നും ഒരു നിശ്ചിത ശതമാനം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായ് അദ്ദേഹം മാറ്റിവെക്കാറുണ്ട്.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ മേഖലയുട പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നമനത്തിനുമായി സമഗ്രമായ പഠനം നടത്തുകയും അതിന് വേണ്ട പ്രവര്‍ത്തനങ്ങളും അസിംപ്രേംജി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts