ബെംഗളൂരു: റോഡരികിൽ മാലിന്യം എറിയരുതെന്നും ചവറ്റുകുട്ടയിൽ ഇടണമെന്നും ആവശ്യപ്പെട്ട ജിബിഎ പൗര ഉദ്യോഗസ്ഥനെ കല്ലുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മലയാളി യുവതി ഉൾപ്പെടെ രണ്ടുപേർ ബെംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലായി. ബെംഗളൂരു വൈറ്റ്ഫീൽഡ് പട്ടണ്ടൂർ അഗ്രഹാരയിലെ കുവേംപു റോഡിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം റോഡരികിൽനിന്ന് ചായ കുടിച്ചശേഷം യുവതിയും യുവാവും ചേർന്ന് പേപ്പർ കപ്പ് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൗര ഉദ്യോഗസ്ഥൻ മാലിന്യം റോഡിലിടാതെ ചവറ്റുകുട്ടയിൽ നിക്ഷേപിക്കാൻ ഇവരോട് അഭ്യർത്ഥിച്ചു. എന്നാൽ ഇതിൽ പ്രകോപിതയായ യുവതി ഉദ്യോഗസ്ഥന് നേരെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും…
Read MoreDay: 11 September 2026
ജിപിഎസ് നിയമങ്ങൾ ലംഘിച്ച് അതിർത്തി കടക്കുന്ന ക്യാമ്പ് ഡ്രൈവർമാർക്ക് അതീവ ജാഗ്രതാ നിർദേശം
ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ‘നിർഭയ പദ്ധതി’ പ്രകാരം നിർബന്ധമാക്കിയ ജിപിഎസും പാനിക് ബട്ടണും ഘടിപ്പിക്കുന്നത് ഒഴിവാക്കാൻ കർണാടകയിലെ വാണിജ്യ വാഹന ഉടമകൾ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലേക്ക് കടക്കുന്നു. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (എഫ്‌സി) നേടുന്നതിന് ആന്ധ്രയിലെ ആർടിഒ ഓഫീസുകളെ ആശ്രയിക്കുന്ന ഈ നിയമവിരുദ്ധ പ്രവർത്തനം കർണാടക ഗതാഗത വകുപ്പിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. അടിയന്തര സാഹചര്യത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ ഉറപ്പാക്കാനും വാഹനങ്ങളുടെ സ്ഥാനം തത്സമയം ട്രാക്ക് ചെയ്യാനുമാണ് നിയമം കർശനമാക്കിയത്. എന്നാൽ അതിർത്തി കടന്നുള്ള എഫ്‌സി വിതരണം ഉടൻ അവസാനിപ്പിക്കണമെന്ന്…
Read Moreനായയുടെ മൂക്കും എ.ഐ. സാങ്കേതികവിദ്യയും: മനുഷ്യന്റെ ശ്വാസത്തിലൂടെ ക്യാൻസർ കണ്ടെത്താൻ ബെംഗളൂരു സ്റ്റാർട്ടപ്പ്
ബെംഗളൂരു: ശ്വാസതരംഗങ്ങളിൽ നിന്ന് രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കാൻസർ നിർണ്ണയം സാധ്യമാക്കുന്ന വേറിട്ട പരീക്ഷണവുമായി ബെംഗളൂരു അധിഷ്ഠിത സ്റ്റാർട്ടപ്പായ ‘ഡോഗ്നോസിസ്’. മനുഷ്യന്റെ ശ്വാസത്തിലെ സങ്കീർണ്ണമായ രാസമാറ്റങ്ങൾ നായകളുടെ ഘ്രാണശക്തി ഉപയോഗിച്ച് തിരിച്ചറിയുകയും, ഈ പ്രതികരണങ്ങളെ കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യയിലൂടെ വിശകലനം ചെയ്ത് കൃത്യമായ ഡാറ്റയാക്കി മാറ്റുകയുമാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. സൂചികളോ സ്കാനിംഗോ ഇല്ലാതെ, ലളിതമായ ശ്വാസപരിശോധനയിലൂടെ രോഗ സാധ്യത മുൻകൂട്ടി കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ശ്വാസമാസ്കും അതിശയകരമായ ഘ്രാണശക്തിയും പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മാസ്കിലേക്ക് ഏകദേശം 10…
Read Moreയുവതിയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവം: ശിക്ഷാകാലാവധി കഴിഞ്ഞാൽ ഷുഗർ ഡാഡിയെ കൊല്ലുമെന്ന് പ്രതി
ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിൽ ഭാര്യ റിയ താലൂക്ദാറിനെ (25) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഗോ സ്വാമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേസിൽ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഭീഷണിയുമായി രംഗത്തെത്തിയത്. ശിക്ഷാകാലാവധി പൂർത്തിയാക്കി ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഭാര്യയുടെ ‘ഷുഗർ ഡാഡി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയെ വധിക്കുമെന്നാണ് ഗോസ്വാമി അസമീസ് ഭാഷയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ആ വ്യക്തി ആരാണെന്ന് കൂടുതൽ വ്യക്തമാക്കാൻ ആവശ്യപ്പെട്ട മാധ്യമപ്രവർത്തകരോട് പ്രതി ക്ഷുഭിതനാവുകയും മോശമായി പെരുമാറുകയും…
Read Moreബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം: മനഃപൂർവമുള്ള തീവെപ്പാണെന്ന് റെയിൽവേ പൊലീസ്; ഒരാള്‍ അറസ്റ്റിൽ
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടമല്ലെന്നും മനഃപൂർവം തീയിട്ടതാണെന്നും റെയിൽവേ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാസിക് സ്വദേശിയായ രവി ബോറാക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച ശേഷമാണ് കോച്ചിന് തീയിട്ടതെന്ന് റെയിൽവേ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അഗ്നിക്കിരയായി കോച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി 11:30-ഓടെയായിരുന്നു സംഭവം. മജസ്റ്റിക് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിലാണ് വലിയ രീതിയിൽ തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം തീ…
Read Moreകർണാടക നായർ സർവീസ് സൊസൈറ്റി ചാന്ദാപുര കരയോഗം ഓണാഘോഷം “തരംഗം 2026 സെപ്റ്റംബർ 12 മുതൽ
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിന്റെ അഭിമുഘ്യത്തിൽ സെപ്റ്റംബർ 12,13 തീയതികളിൽ ഓണാഘോഷവും ,കുടുംബസംഗമവും – ” തരംഗം 2026″ ,ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു . സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ കായിക മത്സരങ്ങളും , അത്തപൂക്കള മത്സരവും ,വടംവലി മത്സരവും , കുട്ടികൾക്കുള്ള ചിത്രരചനാ മത്സരവും ,ഞായർ 13 നു രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും,, ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ് .സാംസ്‌കാരിക സമ്മേളനത്തിൽ അനേകൽ എംഎൽ എ ബി ശിവണ്ണ…
Read Moreപിതാവിന്റെ എല്ലാ സ്വത്തിലും മക്കൾക്ക് ജന്മാവകാശമില്ല; പിന്തുടർച്ചാവകാശ നിയമം ഹൈക്കോടതി വിധികൾ വ്യക്തമാക്കുന്നു
കൊച്ചി: പിതാവിന്റെ കൈവശമുള്ള എല്ലാ സ്വത്തുവകകളിലും മക്കൾക്കോ പേരക്കുട്ടികൾക്കോ ജന്മാവകാശമില്ലെന്ന് നിയമ വിദഗ്ദ്ധരും സമീപകാല കോടതി വിധികളും വ്യക്തമാക്കുന്നു. പാരമ്പര്യമായി ലഭിക്കുന്ന എല്ലാ സ്വത്തുക്കളും കുടുംബത്തിന്റെ വകയാണെന്നും അതിൽ മക്കൾക്ക് അവകാശമുണ്ടെന്നുമുള്ള പൊതുധാരണ തെറ്റാണെന്നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമവും കേരള, കർണാടക ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും വ്യക്തമാക്കുന്നത്. സ്വത്തിന്റെ സ്വഭാവവും ഉത്ഭവവും എന്താണെന്നതിനെ ആശ്രയിച്ചാണ് ഇതിലെ നിയമപരമായ അവകാശങ്ങൾ നിശ്ചയിക്കപ്പെടുന്നത്. പിതാവ്, മുത്തച്ഛൻ, മുത്തച്ഛന്റെ അച്ഛൻ എന്നിങ്ങനെ കുറഞ്ഞത് നാല് തലമുറകളിലൂടെ കൈമാറി വന്നതും ഇതുവരെ ഭാഗം വെക്കാത്തതുമായ സ്വത്തിനെ മാത്രമാണ് യഥാർത്ഥ ‘പാരമ്പര്യ…
Read Moreബാങ്ക് ഇടപാടുകൾ ഉടൻ പൂർത്തിയാക്കൂ; തുടർച്ചയായി 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും! കാരണം ഇത്
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കുക, പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിൽ ജീവനക്കാർ സമരത്തിലേക്ക് കടക്കുന്നത്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എ.ഐ.ബി.ഒ.എ തുടങ്ങിയ പ്രമുഖ ബാങ്ക് യൂണിയനുകൾ പണിമുടക്കിൽ പങ്കാളികളാകും. വെള്ളിയാഴ്ചത്തെ പണിമുടക്കിന് ശേഷം വരുന്ന ശനിയും ഞായറും സാധാരണ അവധി ദിവസങ്ങളായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടും. കൂടാതെ, തിങ്കളാഴ്ച വിനായക ചതുർത്ഥി…
Read Moreട്രെയിൻ സമയങ്ങളിൽ മാറ്റം; അറിയാൻ വായിക്കാം
ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും. 24ന് പുറപ്പെടുന്ന ടാറ്റ നഗര്‍- എറണാകുളം എക്‌സ്പ്രസ് ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. 25ലെ സെന്‍ട്രല്‍ – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, കോട്ടയം വഴിയായിരിക്കും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അന്ന് സ്റ്റേപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടാകും. 25ന് ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ്. എറണാകുളം ജങ്ഷന്‍,…
Read More