ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിന്റെ അഭിമുഘ്യത്തിൽ സെപ്റ്റംബർ 12,13 തീയതികളിൽ ഓണാഘോഷവും ,കുടുംബസംഗമവും – ” തരംഗം 2026″ ,ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു .
സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ കായിക മത്സരങ്ങളും , അത്തപൂക്കള മത്സരവും ,വടംവലി മത്സരവും , കുട്ടികൾക്കുള്ള ചിത്രരചനാ മത്സരവും ,ഞായർ 13 നു രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും,, ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ് .സാംസ്‌കാരിക സമ്മേളനത്തിൽ അനേകൽ എംഎൽ എ ബി ശിവണ്ണ ,കെ എൻ എസ് എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ് ,ജനറൽ സെക്രട്ടറി ടി വി നാരായണൻ ,ഖജാൻജി വിജയകുമാർ മറ്റു വിശിഷ്ടാതിഥികൾ പങ്കെടുക്കും .
അന്നെ ദിവസം വൈകിട്ട് 4 മണി മുതൽ പിന്നണി ഗായിക ദുർഗാ വിശ്വനാഥ് ചാനൽ താരങ്ങളായ നികേഷ് ,മോനിഷ് , ഷാനിത് ,സന്തോഷ് ഞാറക്കൽ ,മഹേഷ് എന്നിവർ ഒന്നിക്കുന്ന ലൈവ് മ്യൂസിക് ഷോ ,ചാനൽ തരാം കിഷോർ അന്തിക്കാടിന്റെ സാക്സഫോൺ ഫ്യൂഷൻ എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് കരയോഗത്തിനു വേണ്ടി പ്രസിഡന്റ് വേണുഗോപാൽ ,സെക്രട്ടറി രാജേഷ് കുമാർ ,ഖജാൻജി പ്രമോദ് കുമാർ എന്നിവർ അറിയിച്ചു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]