‘ഇതുമതി കേരളമേ!’;കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

കോഴിക്കോട്: കേരളം യു.ഡി.എഫ് തരംഗത്തിൽ ഇളകിമറിയുമ്പോൾ വടകരയിൽ നിന്നും വൈകാരികമായ വിജയക്കുറിപ്പുമായി ആർ.എം.പി സ്ഥാനാർത്ഥി കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ കൈവന്ന ഈ ഉജ്ജ്വല വിജയത്തെ ‘രാഷ്ട്രീയ നീതി’ എന്നാണ് രമ വിശേഷിപ്പിച്ചത്. ടി.പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രമയുടെ പ്രതികരണം. “മതി കേരളമേ! ഇതുമതി!! കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു,” എന്ന് രമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ്…

Read More

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ചെന്നൈ: ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി. ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയുണ്ടായ സംഭവം യാത്രക്കാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി. തമിഴ്‌നാട് സ്വദേശിയായ മുപ്പത്തിനാലുകാരനാണ് വിമാനം ടാക്സിവേയിലൂടെ സാവധാനം നീങ്ങുന്നതിനിടെ സാഹസികമായി പുറത്തേക്ക് ചാടിയത്. വിമാനത്താവളത്തിൽ മിന്നൽ ജാഗ്രത യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻ തന്നെ പൈലറ്റ് വിമാനം നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. സി.ഐ.എസ്.എഫ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിലെ…

Read More

അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

ബെംഗളൂരു: മെയ് ദിനം ഉൾപ്പെടെയുള്ള നീണ്ട അവധി കഴിഞ്ഞ് ജനങ്ങൾ നഗരത്തിലേക്ക് മടങ്ങിയതോടെ ബെംഗളൂരുവിലെ പ്രധാന പ്രവേശന കവാടങ്ങളെല്ലാം കനത്ത ഗതാഗതക്കുരുക്കിൽ അമർന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ടോൾ ഗേറ്റുകളിൽ കുരുക്ക് തുമക്കുരു റോഡ്, മൈസൂരു റോഡ്, ഓൾഡ് മദ്രാസ് റോഡ് (കെ.ആർ പുരം സ്ട്രെച്ച്) എന്നിവിടങ്ങളിലാണ് ഗതാഗതം ഏറ്റവും കൂടുതൽ തടസ്സപ്പെട്ടത്. ഇരുപതോളം ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ എത്തുന്ന തുമക്കുരു റോഡിലെ നെലമംഗല ടോൾ ഗേറ്റിൽ വാഹനങ്ങൾ കടന്നുപോകാൻ 45 മിനിറ്റിലധികം സമയമെടുത്തു.…

Read More

പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് ദൂതൻ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി രാജ്ഭവൻ അറിയിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരും. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി ഗവർണറുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഔദ്യോഗികമായി കത്ത് നൽകിയത്. കഴിഞ്ഞ തവണ 98 സീറ്റുകൾ നേടി ഭരണത്തുടർച്ചയെന്ന ചരിത്രം കുറിച്ച ഇടതുമുന്നണിക്ക് ഇത്തവണ വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. കേവലം 35 സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫിന്…

Read More

ആസൂത്രണത്തിൽ പിഴച്ചോ? കുരുക്കഴിച്ച് ഡബിൾ ഡക്കർ പാലം; പക്ഷേ പാലമിറങ്ങിയാൽ വാഹനങ്ങളുടെ നീണ്ട നിര

ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിച്ച എച്ച്.എസ്.ആർ ലേഔട്ട് – രാഗിഗുഡ ഡബിൾ ഡക്കർ മേൽപ്പാലം തുറന്നുകൊടുത്തതോടെ നഗരത്തിൽ പുതിയ ഗതാഗത പ്രതിസന്ധി. ജയദേവ ഹോസ്പിറ്റൽ, ഉഡുപ്പി ഗാർഡൻ തുടങ്ങിയ പ്രധാന സിഗ്നലുകൾ ഒഴിവാക്കി വേഗത്തിൽ യാത്ര ചെയ്യാമെന്ന പ്രതീക്ഷയോടെ എത്തുന്ന വാഹനങ്ങൾ, പാലം അവസാനിക്കുന്ന രാഗിഗുഡയിൽ കിലോമീറ്ററുകളോളം നീളുന്ന കുരുക്കിൽ അകപ്പെടുകയാണ്. മാറുന്ന കുരുക്ക് മെട്രോ യെല്ലോ ലൈനിന്റെ തൂണുകളിൽ തന്നെ നിർമ്മിച്ച ഈ അത്യാധുനിക മേൽപ്പാലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തത്. സിൽക്ക് ബോർഡിലെ…

Read More

ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

ബെംഗളൂരു: നഗരത്തിലെ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം ആശങ്കാജനകമാംവിധം വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ. 20-കളിലും 30-കളിലും പ്രായമുള്ളവരാണ് ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത്തരം മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. അടുത്തിടെ ഗുരുഗ്രാമിൽ അമിത അളവിൽ മരുന്ന് ഉള്ളിൽച്ചെന്ന് 29-കാരൻ മരിച്ച പശ്ചാത്തലത്തിൽ വൻ അപകടസാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഡോക്ടർമാർ രംഗത്തെത്തി. ആത്മവിശ്വാസം കൂട്ടാൻ കുറുക്കുവഴി ശാരീരികമായ അസുഖങ്ങളേക്കാൾ ഉപരിയായി, ലൈംഗിക ബന്ധത്തിനിടെയുള്ള ആത്മവിശ്വാസം വർധിപ്പിക്കാനാണ് പലരും ഇത്തരം മരുന്നുകളെ ആശ്രയിക്കുന്നത്. യഥാർത്ഥത്തിൽ ഉദ്ധാരണക്കുറവ് ഇല്ലാത്തവർ പോലും ഇന്റർനെറ്റിലെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരുന്ന് ഉപയോഗിക്കുന്ന പ്രവണതയുണ്ടെന്ന് കൺസൾട്ടന്റ് യൂറോളജിസ്റ്റ്…

Read More

കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ കബ്ബൺ പാർക്കിൽ വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് മെട്രോ സർവീസുകൾ താത്കാലികമായി തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്റ്റേഷൻ പൂർണ്ണമായും ഇരുട്ടിലായതോടെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ട്രെയിനുകൾ ഇവിടെ നിർത്താതെ കടന്നുപോയി. യാത്രക്കാർ ദുരിതത്തിൽ രാവിലെ തിരക്കുള്ള സമയത്തുണ്ടായ പവർ ഫെയിലർ യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സ്റ്റേഷൻ പരിസരവും പ്ലാറ്റ്‌ഫോമും പൂർണ്ണമായും ഇരുട്ടിലായതോടെ, മൊബൈൽ ഫോൺ ടോർച്ചുകൾ ഉപയോഗിച്ചാണ് യാത്രക്കാർ സ്റ്റേഷനകത്ത് നീങ്ങിയത്. സ്റ്റേഷനിലേക്ക് പ്രവേശിക്കാനെത്തിയവരെയും പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നവരെയും അധികൃതർ തിരിച്ചയച്ചു. ബി.എം.ആർ.സി.എൽ നടപടി വൈദ്യുതി പുനഃസ്ഥാപിക്കുന്നത്…

Read More

വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെയും ആരാധകരെയും ഒരുപോലെ ആകാംക്ഷയിലാഴ്ത്തി നടി തൃഷ കൃഷ്ണൻ നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിന്റെ വസതി സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് താരം ചെന്നൈയിലെ വിജയിന്റെ വീട്ടിലെത്തിയത്. വസതിക്ക് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവർത്തകർക്ക് നേരെ പുഞ്ചിരിച്ചുകൊണ്ടാണ് താരം അകത്തേക്ക് പോയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന നിർണ്ണായക ദിനത്തിൽ തന്നെ തൃഷ വിജയിയെ കാണാനെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവിലെ സൂചനകൾ പ്രകാരം വിജയിന്റെ പാർട്ടിയായ ടി.വി.കെ തമിഴ്നാട്ടിൽ വലിയ…

Read More

തമിഴക വെട്രി കഴകം’ ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടുകാലം നിലനിന്ന ഒരു രാഷ്ട്രീയ ചരിത്രം വഴിമാറുന്നു. തമിഴ് സിനിമയിലെ സൂപ്പർതാരം ജോസഫ് വിജയ് ചന്ദ്രശേഖർ (വിജയ്) തന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ തമിഴ്‌നാട് നിയമസഭയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 1977-ൽ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) കുറിച്ച റെക്കോർഡിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ താരം സ്വന്തം പാർട്ടി രൂപീകരിച്ച് തമിഴ് മണ്ണിൽ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്. 1972-ൽ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെ രൂപീകരിച്ച എം.ജി.ആർ, 1977-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മുഖ്യമന്ത്രിയായി. അതിനുശേഷം…

Read More

“സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി ‘സിമ്രാനും’ ‘അനിൽ കപൂറും’!”

ബെംഗളൂരു: ജോലി രാജിവെക്കുമ്പോൾ സഹപ്രവർത്തകർക്ക് അയക്കുന്ന യാത്രയയപ്പ് ഇമെയിലുകൾ സാധാരണഗതിയിൽ നന്ദിവാക്കുകൾ കൊണ്ടോ വൈകാരികമായ വരികൾ കൊണ്ടോ ആണ് നിറയാറുള്ളത്. എന്നാൽ ബെംഗളൂരുവിലെ ഇൻഫോസിസ് ഓഫീസിൽ നിന്ന് പടിയിറങ്ങിയ ഒരു യുവാവ് തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ വഴിയാണ്. വാക്കുകൾക്ക് പകരം രസകരമായ ‘മീമുകൾ’ (Memes) ഉൾപ്പെടുത്തിക്കൊണ്ട് അയാൾ അയച്ച ഇമെയിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. “ഹായ് ടീം, ഇൻഫോസിസിലെ എന്റെ യാത്ര ഇന്ന് അവസാനിക്കുകയാണ്. വാക്കുകൾ ഉപയോഗിക്കുന്നതിൽ ഞാൻ അത്ര മിടുക്കനല്ലാത്തതിനാൽ, നന്ദി പറയാൻ ഞാൻ ഈ വഴി തിരഞ്ഞെടുക്കുന്നു” എന്ന ആമുഖത്തോടെയാണ്…

Read More
Click Here to Follow Us