നഗരത്തിലെ ലഹരി കച്ചവടക്കാർ കേരളത്തിൽ പിടിയിൽ 

കോഴിക്കോട്: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് പേരെ റെയില്‍വെ സ്റ്റേഷൻ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടികൂടി.

കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസില്‍ തങ്ങള്‍ എന്നറിയപ്പെടുന്ന പി.എം. അബ്ദുള്‍ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മല്‍ ഹൗസില്‍ മുഹമദ്ദ് ഷാഫി (36) എന്നിവരെ നാർക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ മുഹമദ്ദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേർന്ന് പിടികൂടി.

കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ് പലിവാള്‍ ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റെയില്‍വെ സ്റ്റേഷൻ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എം.ഡി എം.എ യുമായി പോലീസ് ഇരുവരെയും പിടികൂടുന്നത്.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

ബെംഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച്‌ നല്‍കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുള്‍ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാള്‍ ബെംഗളൂരുവിൽ വച്ചാണ് ഇടപാടുകള്‍ മുഴുവനും നടത്തുന്നത്.

പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട്ടേക്ക് എത്തിയത്.

കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാള്‍ ബെംഗളൂരുവിലാണ് സ്ഥിര താമസം.

തന്റെ സുഹൃത്തായ ഷാഫിയെ ബിസിനസ്സില്‍ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ളവരുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്.

അറസ്റ്റിലായ നൂർ ബെംഗളൂരുവിൽ താമസിച്ച്‌ കോഴിക്കോട്ട് നിന്നും വരുന്ന ആവിശ്യകാർക്ക് ലഹരിവില്‍പന നടത്തി വരികയായിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്‌ആപ്പിലൂടെ മാത്രമായിരുന്നു ഇയാള്‍ ബന്ധപ്പെട്ടിരുന്നത്.

കൂടാതെ ഗൂഗിള്‍ ലൊക്കേഷനിലൂടെയും വാട്സ്‌ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച്‌ അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുഴക്കി.

എന്നാല്‍ ഏറെ നാളത്തെ നിരീക്ഷണത്തില്‍ ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ പോലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്.

ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച്‌ ഇവർ ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.

ബെംഗളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരില്‍ നൂറിനെ തങ്ങള്‍ എന്നാണ് അറിയപെടുന്നത്.

മുമ്പ് ദുബൈയില്‍ വെച്ച്‌ മയക്കുമരുന്നായി പിടികൂടിയതിന് ശിക്ഷ കിട്ടിയ ആളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts