621 വൈദ്യുത കാലുകൾ തകർന്നു;200 ൽ അധികം മരങ്ങൾ കടപുഴകി;നഗരത്തിൽ മഴക്കെടുതികൾ തുടരുന്നു.

ബെംഗളൂരു : നഗരത്തിൽ തുടർച്ചയായ ദിനങ്ങളിൽ പെയ്തു കൊണ്ടിരിക്കുന്ന മഴയെ തുടർന്ന് ഉള്ള കെടുതികൾ തുടരുന്നു.

കഴിഞ്ഞ 3 ദിവസത്തിൽ 621 വൈദ്യുത തൂണുകൾ തകർന്ന് വീണതായി ബെസ്കോം അറിയിച്ചു. ഇതു മൂലം നഗരത്തിലെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു.

500 ൽ അധികം മരങ്ങളും ചില്ലകളും വൈദ്യുതി കാലുകൾക്ക് മുകളിൽ വീണതായും ഇവർ അറിയിക്കുന്നു.

കഴിഞ്ഞ ദിവസം കെ.ആർ.പുര, യശ്വന്ത് പുര, വൈറ്റ് ഫീൽഡ്, കാഡുഗൊഡി, എച്ച്.എസ്.ആർ ലേ ഔട്ട്, കോറമംഗല ,ജയനഗർ ,ജെപി നഗർ ,ബസവേശ്വര നഗർ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടു.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

റോഡുകളിൽ വെള്ളംകയറിയതിനെ തുടർന്ന് പല സ്ഥലങ്ങളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവേക്‌നഗർ, ഈജിപുര, കോറമംഗല, ഓസ്റ്റിൻ ടൗൺ, എം.ജി. റോഡ്, വസന്ത്‌നഗർ, ശാന്തിനഗർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാഴാഴ്ച കൂടുതൽ മഴ പെയ്തത്. പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി. ചില സ്ഥലങ്ങളിൽ ഓവുചാലുകൾ കരകവിഞ്ഞ് അഴുക്കുവെള്ളം റോഡിൽ കയറിയത് കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിൽ വൈകീട്ട് മഴപെയ്യുന്നതു പതിവാണ്. കഴിഞ്ഞ ദിവസം മഴയെത്തുടർന്ന് മതിലിടിഞ്ഞുവീണ് സോഫ്റ്റ്‌വേർ എൻജിനിയറും സ്‌കൂട്ടറിൽ മരംവീണ് വീട്ടമ്മയും മരിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts