കർണാടകയിൽ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ റെക്കാർഡ് വർദ്ധന!

ബെംഗളൂരു : പുതിയ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ റെക്കാർഡ്, 248 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.

ഇന്ന് ചിക്കബല്ലാപുരയിലെ 60 വയസ്സുകാരി മരണപ്പെട്ടു.

റായ്ച്ചൂരു 62, കലബുറഗി 61,യാദഗിരി 60, ബെംഗളൂരു നഗര ജില്ല 12 ,ഗ്രാമ ജില്ല 1, ചിക്കബല്ലാപുര 5, ഹാസൻ 4, ദാവനഗെരെ 4, മൈസൂരു 2, ശിവമൊഗ്ഗ 1, വിജയപുര 4, ബെളളാരി 9, ചിക്കമഗളൂരു 2, തുമക്കുരു 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ഇതിൽ 227 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്.

60 പേർക്ക് ഇന്ന് രോഗം ഭേദമായി.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 48 ആയി, ആകെ രോഗ ബാധിതരുടെ എണ്ണം 2781 ,ഇതിൽ 894 പേർ ആശുപത്രി വിട്ടു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

1837 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts