ബെംഗളൂരു : ഇതര സംസ്ഥാനങ്ങളിൽ
നിന്നു ബെംഗളുരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ
ഇറങ്ങിയ 70 പേർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പേയ്ഡ്ക്വാറന്റീൻ വിസമ്മതിച്ചു.
ഇതര സംസ്ഥാനങ്ങൾ,വിദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിമാന മാർഗം എത്തുന്നവർ നിർബന്ധമായും 7 ദിവസം
പൊതു ക്വാറന്റീനിൽ പോകണമെന്നും ഇതിന്റെ ചെലവ് സ്വയം വഹിക്കണമെന്നുമാണ് സർ
ക്കാർ നിലപാട്.
ഭക്ഷണം ഉൾപ്പെടെ ഹോട്ടലിൽ കഴിയാനുള്ള കുറഞ്ഞ ചെലവ് ദിവസേന
1200 രൂപ. വിമാനത്തിൽഎത്തിയ 50 പേർക്കുസൗജന്യ സർക്കാർ ക്വാറന്റീൻ ഏർപ്പെടുത്തിയതായും ശേഷിച്ച 20 പേരോട്പേയ്ഡ് ക്വാറന്റീനിലാകാൻ
പണം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടതായും വിമാനത്താവള അതോറിറ്റി അറിയിച്ചു.