1000 സർക്കാർ സ്കൂളുകളിൽ കന്നഡക്ക് പുറമെ ഇംഗ്ലീഷും.

ബെംഗളൂരു : പുതിയ അധ്യയനവർഷംകന്നഡയ്ക്കു പുറമെ
ഇംഗ്ലിഷ് പാഠാവലിയും സജ്ജമാക്കി സംസ്ഥാനത്ത് 1000 സർക്കാർ സ്കൂളുകൾ.

രക്ഷിതാക്കൾ സമ്പാദ്യത്തിന്റെ 40%
സ്വകാര്യ സ്കൂളുകളിൽ മക്കളുടെ ഇംഗ്ലിഷ് പഠനത്തിനായാണ് ചെലവഴിക്കുന്നതെന്നിരിക്കെ, സർക്കാർ സ്കൂളുകളിൽഒരേ സമയം 2 ഭാഷയും പഠിക്കാൻ അവസരം ഒരുക്കുന്നതിലൂടെ ഇടത്തരക്കാരുടെ അനാവശ്യ ചെലവ് ഒഴിവാക്കാൻ കഴിയുമെന്ന് മന്ത്രി സുരേേഷ് കുമാർ പറഞ്ഞു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

2015 ലെ കന്നഡ ലാംഗേജ് ലേണിങ് നിയമപ്രകാരം കന്നഡ പഠിപ്പിക്കാൻ സ്കൂളുകൾ തയാറാകണമെന്നും ഇതു ധിക്കരിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെഏതു സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയും കന്നഡ നിർബന്ധമായും അറിയണം.

എന്നാൽ,ഒട്ടേറെ സ്കൂളുകൾ ഈ നിയമം ലംഘിക്കുന്നുണ്ടെന്നു കന്നഡ അനുകൂല സംഘടനകൾ
ആരോപിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts