കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് കർണാടക

ബെംഗളൂരു : കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരിതത്തില്‍ പ്രളയദുരന്തം നേരിടുന്ന കേരളത്തിന് സഹായം വാഗ്ദാനംചെയ്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായും കനത്ത മഴയിലും ഉരുൾപൊട്ടലിലും മനുഷ്യജീവനുകൾ നഷ്ടമായതിലുള്ള ദുഃഖം പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

ദുരിതാശ്വാസത്തിനും ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനും എല്ലാ സഹായവും നൽകുമെന്ന് ബൊമ്മെ അറിയിച്ചു. ഇതിനായി കേരളത്തിന്റെ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെടാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. കർണാടകത്തിന്റെ പ്രാർഥനകൾ കേരളത്തിനൊപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts