മകളുടെ വിവാഹത്തിന്റെ ആഭരണങ്ങളുമായി അമ്മ ഒളിച്ചോടി

മംഗളൂരു: മകളുടെ വിവാഹത്തിന് പത്ത് ദിവസം മാത്രം നിൽക്കെ ലക്ഷക്കണക്കിന് വരുന്ന സ്വർണ്ണാഭരണങ്ങളുമായി അമ്മ കാമുകനൊപ്പം ഒളിച്ചോടി .

മംഗലാപുരം കോട്‌വാലി പ്രദേശത്താണ് സംഭവം .ബന്ധുക്കൾ പരാതി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

മംഗളൂരു കോട്വാലി പ്രദേശവാസിയായ രമയാണ് മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കാമുകൻ രാഹുലിനൊപ്പം പോയത് . ഇതോടൊപ്പം വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇവർ കൊണ്ടുപോയി. രമയും രാഹുലും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ഇവരുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു . ഒരു മകനും 3 പെൺമക്കളുമടക്കം ഇവർക്ക് 3 മക്കളുണ്ട് മൂത്ത മകളുടെ വിവാഹം ഡിസംബർ 14ന് തീരുമാനിച്ചിരുന്നതിനാൽ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു. അതിഥികളും വന്നു തുടങ്ങിയിരുന്നു. മിക്ക ബന്ധുക്കൾക്കും വിവാഹ ക്ഷണക്കത്തും അയച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ പെൺകുട്ടിയുടെ അമ്മയെ കാണാതാവുകയായിരുന്നു. സംഭവത്തിൽ കോട്വാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts