ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ബെംഗളൂരു : കർണാടകയിലെ ഹൊലൽകെരെക്ക് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു. ഞായറാഴ്ച വൈകിട്ട് നഗരപ്രാന്തത്തിലുള്ള ദേശീയപാത 13-ലെ ഹനുമന്ത് ദേവര കനിവെയിലാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.

ചിത്രദുർഗ്ഗയിലെ മാരുതി ഗ്യാസ് ഏജൻസി ഉടമ പ്രഭു പ്രസാദിന്റെ മകൻ ലോഹിത് പ്രസാദ് (30), ഭാര്യ നിത്യശ്രീ (28) എന്നിവരാണ് മരണപ്പെട്ടത്. ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. ശിവമൊഗ്ഗയിൽ നിന്ന് ചിത്രദുർഗ്ഗയിലേക്ക് മടങ്ങുന്നതിനിടെ രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

ശക്തമായ കൂട്ടിയിടിക്ക് പിന്നാലെ നിയന്ത്രണം വിട്ട ജീപ്പും ലോറിയും റോഡ് ഡിവൈഡറിലിടിച്ച് സമീപത്തെ അടയ്ക്ക തോട്ടത്തിലേക്ക് മറിഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts