കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെ വഴി തടഞ്ഞ് സ്വകാര്യ കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനം .ഒപ്പം ഇയാൾക്ക് കോഴിക്കോടെ മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനം.
രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്.
രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. നിരവധി തവണ ഹോൺ മുഴക്കിയിട്ടും കാർ ഡ്രൈവർ സൈഡ് നൽകിയിരുന്നില്ല.