സ്വാതന്ത്ര്യദിന യാത്രയും ഓണയാത്രയും മുന്നിൽ കണ്ട് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള റൂട്ടിൽ രണ്ട് പ്രത്യേക തീവണ്ടികൾ അനുവദിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ചും ഓണത്തോടനുബന്ധിച്ചും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടികൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ടുവണ്ടികളാണ് അനുവദിച്ചത്. രണ്ടുവണ്ടികൾക്കുമായി ഇരുവശങ്ങളിലേക്കും ആകെ ഒൻപത് ട്രിപ്പുകളുണ്ട്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലും ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലും കേരളത്തിലേക്കുള്ള നിലവിലുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നിരുന്നു. യാത്രാദുരിതത്തിന്റെ മുറവിളിയുയരുന്നതിനിടെയാണ് റെയിൽവേ മുൻകൂട്ടി പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചത്. രണ്ടുവണ്ടികളിലും ടിക്കറ്റ് റിസർവേഷൻ തുടങ്ങി.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വണ്ടിക്ക്(06523/06524) ഇരുവശങ്ങളിലേക്കും ആറ് ട്രിപ്പുകൾ വീതമാണ് അനുവദിച്ചത്. 06523 നമ്പർ വണ്ടി ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 15 വരെയുള്ള എല്ലാ തിങ്കളാഴ്ചയും രാത്രി 7.25-ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് ആരംഭിക്കും.

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്‌പ്രസാണ് (06547-06548) രണ്ടാമത്തെ വണ്ടി.

ഇതിന് ഇരുവശത്തേക്കുമായി മൂന്ന് ട്രിപ്പുകളും അനുവദിച്ചു. 06547 നമ്പർ വണ്ടി എസ്എംവിടി ബെംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 13, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ (ബുധനാഴ്ചകൾ) രാത്രി 7.25-ന് പുറപ്പെടും.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts