ബിജെപി നേതാവ് പുഴയിൽ മുങ്ങി മരിച്ചു

ബെംഗളൂരു:ബിജെപി നേതാവ് പുഴയിൽ മുങ്ങിമരിച്ചു. ബിജെപി നേതാവും ദക്ഷിണ കന്നഡ ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നവീൻ കുമാർ റായ് മനേലയാണ് മരിച്ചത്. വ്യാഴാഴ്ച പയസ്വിനി പുഴയിൽ വീണാണ് ദാരുണ മരണം. മോട്ടോറിന്റെ ഫുട്ട് വാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ തെന്നിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശക്തമായ ഒഴുക്കിൽ കാണാതായ ആളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.

Read More

സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം

ബെംഗളൂരു: കർണാടകത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ്‌ നേതൃത്വം. എന്നാല്‍ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ലെന്ന് റിപ്പോർട്ട്‌. മറ്റ് കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി…

Read More

ഡികെഎസിനെ അനുനയിപ്പിച്ചത് സോണിയയുടെ ഇടപെടലിൽ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് കുറഞ്ഞതൊന്നും വേണ്ടെന്നും ഇല്ലെങ്കിൽ വെറും എം.എൽ.എ മാത്രമായി തുടരുമെന്നും വാശി പിടിച്ചു നിന്ന ഡി.കെ ശിവകുമാർ എന്ന അതികായൻ മുട്ടുമടക്കിയത് സോണിയ ഗാന്ധിക്ക് മുന്നിൽ. ബുധനാഴ്ച രാത്രി വരെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും പൂർണ ടേം ആവശ്യമാണെന്നു ഡി.കെ.യുടെ നിർബന്ധം. പൂർണ ടേമില്ലെങ്കിൽ ആദ്യ ടേമിൽ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാനില്ലെങ്കിൽ മുഖ്യമന്ത്രിയാകാനില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലാതെ എം.എൽ.എയായി തുടരുമെന്നായിരുന്നു ഡി.കെ മുന്നോട്ടുവെച്ചത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പലരും പല തവണ പല തരത്തിൽ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല.…

Read More

കർണാടകയിലെ ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയക്കാരൻ! ബീഫ് കഴിക്കുമെന്ന് ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാട്ടിയ തൻ്റേടി! അവിശ്വസി;”ട്രെബിൾ ഷൂട്ടറെ”മലർത്തിയടിച്ച കുശാഗ്രബുദ്ധി!

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയക്കാരൻ ആരാണെന്ന് ചോദിച്ചാൽ അത് മൈസൂരുവിലെ സിദ്ധരാമന ഗുണ്ടി എന്ന ഗ്രാമത്തിൽ ജനിച്ച സിദ്ധരാമയല്ലാതെ മറ്റാരുമല്ല എന്ന് തന്നെ പറയേണ്ടി വരും, ഇത് മുഴുവൻ വായിച്ചാൽ നിങ്ങളും അത് അംഗീകരിക്കും. വളരെ കഷ്ടപ്പെട്ട ഒരു ബാല്യകാലം കടന്ന് നിയമ ബിരുദവും നേടിയ സിദ്ധു രാഷ്ട്രീയ ത്തിലേക്ക് കടന്നതിന് ശേഷം ലോക്ദൾ, ജനതാ പാർട്ടി, ജനതാദൾ, ജെഡി എസ് എന്നീ രാഷ്ടീയ പാർട്ടികളിൽ സാഹചര്യകൾക്ക് അനുസരിച്ച് അംഗമായിട്ടുണ്ട്. ധരംസിംഗിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജനതാദൾ മന്ത്രിസഭയിൽ കുറച്ച് കാലം…

Read More

സംയമനം വിട്ട് പെരുമാറി ബിഗ് ബോസിൽ നിന്നും റോബിൻ വീണ്ടും പുറത്തായി 

ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്ന് പുറത്തായി. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച്‌ പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍…

Read More

സ്കൂട്ടറിന്റെ പിന്നിലിരുന്ന് ജോലി ചെയ്യുന്ന യുവതി, വൈറലായി ഫോട്ടോ

ബെംഗളൂരു: സ്കൂട്ടറിനു പിന്നിലിരുന്ന് ലാപ്ടോപ്പിൽ ജോലിചെയ്യുന്ന യുവതിയുടെ ചിത്രം വൈറലാകുന്നു. കോറമംഗലയിൽ ആണ് സംഭവം. ട്രാഫികിൽ കുടുങ്ങിയ യുവതി സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലാപ് ടോപ്പിൽ ജോലി ചെയ്യുന്നതിന്റെ ദൃശ്യം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്. നിഹാർ ലോഹ്യ എന്ന ട്വിറ്റർ യൂസറാണ് ചിത്രം പങ്കുവച്ചത്. ‘ബെംഗളൂരു ചലനങ്ങളുടെ അങ്ങേയറ്റം. ഓഫിസിലേക്കു പോകുന്നതിനിടെ ബൈക്കിൽ ഇരുന്ന് ജോലി ചെയ്യുന്ന യുവതി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ചിത്രം വൈറൽ ആയതോടെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

Read More

ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു 

കൊച്ചി : ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഡൽഹി ഐംസിലെ ഡോക്ടർ ലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം അമൃത ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നും ചാടിയാണ് ഡോക്ടർ മരിച്ചത്. ഇടുക്കി സ്വദേശിനിയായ ലക്ഷ്മിയെ കഴിഞ്ഞ ആഴ്ചയാണ് കൈയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ലക്ഷ്മിയ്ക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ലക്ഷ്മിയെ ചികിത്സിച്ച ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു.

Read More

ട്രാഫിക് നിയമലംഘനത്തിൽ കുടുങ്ങി താരങ്ങൾ 

ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് യാത്ര നിയമക്കുരുക്കിൽ കുടുങ്ങി അമിതാഭ് ബച്ചനും അനുഷ്‌ക ശർമ്മയും. ഇരുവരെയും പിന്നിലിരുത്തി യാത്ര ചെയ്തവർക്ക് മുംബൈ പോലീസ് പിഴ ചുമത്തി. ഇരുവരുടെയും ബൈക്ക് യാത്ര വൈറൽ ആയിരുന്നു. തുടർന്ന് നിരവധി പരാതികളും ലഭിച്ചിരുന്നു. അനുഷ്കയുടെ ബോഡി ഗാർഡും ഡ്രൈവറുമായ ആൾക്ക് ഹെൽമെറ്റും ലൈസൻസും ഇല്ലാത്തതിനാൽ ആണ് പിഴ ചുമത്തിയത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനമോടിക്കാൻ നൽകി എന്ന കുറ്റത്തിന് ബൈക്കിന്റെ ഉടമയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. 10500 രൂപയാണ് പിഴ ചുമത്തിയത്. ബൈക്കിലെ യാത്രക്കാർക്ക് ഹെൽമറ്റില്ലയെന്ന കാരണം കാണിച്ചാണ് അമിതാഭ്…

Read More

ആംബുലൻസിന്റെ വഴി തടഞ്ഞ കാർ ഡ്രൈവർക്കെതിരെ നടപടി

കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെ വഴി തടഞ്ഞ് സ്വകാര്യ കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനം .ഒപ്പം ഇയാൾക്ക് കോഴിക്കോടെ മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനം. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്. രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. നിരവധി തവണ ഹോൺ മുഴക്കിയിട്ടും കാർ ഡ്രൈവർ സൈഡ്…

Read More

എസ്എസ്എൽസി ഫല പ്രഖ്യാപനം, പറഞ്ഞതിലും നേരത്തെ 

തിരുവനന്തപുരം :ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച്‌ 9 ന് തുടങ്ങിയ പരീക്ഷ 29 നായിരുന്നു അവസാനിച്ചത്. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍…

Read More
Click Here to Follow Us