ബിജെപി നേതാവ് പുഴയിൽ മുങ്ങി മരിച്ചു

ബെംഗളൂരു:ബിജെപി നേതാവ് പുഴയിൽ മുങ്ങിമരിച്ചു. ബിജെപി നേതാവും ദക്ഷിണ കന്നഡ ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നവീൻ കുമാർ റായ് മനേലയാണ് മരിച്ചത്. വ്യാഴാഴ്ച പയസ്വിനി പുഴയിൽ വീണാണ് ദാരുണ മരണം. മോട്ടോറിന്റെ ഫുട്ട് വാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ തെന്നിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശക്തമായ ഒഴുക്കിൽ കാണാതായ ആളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.

Read More

ബിജെപി നേതാവ് ബാഗിൽ നോട്ട് നിറയ്ക്കുന്ന വീഡിയോ പുറത്ത്

ബെംഗളൂരു:ബി.ജെ.പി നേതാവും സാഗര സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മഹേഷ്‌ ബാഗില്‍ നോട്ടുകെട്ടുകള്‍ നിറക്കുന്ന വിഡിയോ പുറത്തായി. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കെ. ദാനപ്പ എന്നയാളുടെ പരാതിയില്‍ ബി.ജെ.പി നേതാവിനെതിരെ ശിവമൊഗ്ഗ പോലീസ് കേസെടുത്തതായി തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് അറിയിച്ചു. ബി.ജെ.പി സാഗര്‍ എം.എല്‍.എ ഹാലപ്പയുടെ അടുത്ത സഹായിയാണ് മഹേഷ്. വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് മഹേഷയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. പണം രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറിയെന്നും വിഷയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും…

Read More

പ്രധാനമന്ത്രി മോദിയുടെ ബെംഗളൂരു സന്ദർശനം; കൂലിക്കെടുത്ത തൊഴിലാളികൾക്ക് പണം നൽകിയില്ലെന്ന് ആരോപണം

ബെംഗളൂരു: നഗരത്തിലെ വിമാനത്താവളത്തിൽ സ്ഥാപിതമായ കൂറ്റൻ കെംപഗൗഡ പ്രതിമ അനാച്ഛാദനത്തിന്റെ ഭാഗമായി ജോലിക്കെടുത്ത തൊഴിലാളികൾക്ക് കുടിശ്ശിക തുക നൽകിയില്ലെന്നാരോപിച്ച് ബിജെപി നേതാവിനെതിരെ കർണാടക പൊലീസ് കേസെടുത്തു. ബിജെപി പ്രാദേശിക നേതാവ് നന്ദീഷിനെതിരെ ചിക്കബല്ലാപ്പൂർ ജില്ലയിലെ സിദ്‌ലഘട്ട പൊലീസ് സ്റ്റേഷനിൽ 40 തൊഴിലാളികളാണ് പരാതി നൽകിയത്. കെം‌പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കെ‌ഐ‌എ) വളപ്പിലെ പ്രതിമ സ്ഥാപിക്കുന്ന സ്ഥലത്താണ് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഓരോ തൊഴിലാളിക്കും 500 രൂപ നൽകാമെന്ന് നന്ദീഷ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പരിപാടിക്ക് ശേഷം 100 രൂപ മാത്രമാണ് നൽകിയത് ചെയ്തത്.…

Read More

സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് അഴിമതി; ബിജെപി നേതാവിന്റെ വീട്ടിൽ സിഐഡി റെയ്ഡ്

ബെംഗളൂരു : പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതി അന്വേഷിക്കുന്ന കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) കലബുറഗി ജില്ലയിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) മുൻ വനിതാ യൂണിറ്റ് പ്രസിഡന്റ് ദിവ്യ ഹഗരാഗിയുടെ വീട്ടിൽ ഞായറാഴ്ച റെയ്ഡ് നടത്തി. വീട്ടിൽ അവർ ഇല്ലാതിരുന്നതിനാൽ സിഐഡി സംഘം ഭർത്താവ് രാജേഷ് ഹഗരാഗിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ദിവ്യയുടെ കീഴിലുള്ള ജ്ഞാനജ്യോതി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎസ്‌ഐ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ഏതാനും പേർ ചേർന്ന് വ്യാജ മാർക്ക് ഉണ്ടാക്കിയതായി…

Read More

കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവിനെതിരെ കേസെടുത്തു.

N R Ramesh - birthday celebration

ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിന് ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു സൗത്ത് ജില്ലാ ഘടകം പ്രസിഡന്റ് രമേശിനെതിരെയാണ് ബനശങ്കരി പോലീസ് കേസെടുത്തത്. സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ബനശങ്കരി പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന എൻആർ റസിഡൻസിയിൽ ഒരുക്കിയ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടിനു മുന്നിൽ സ്റ്റേജും പന്തലും ഒരുക്കിയിരുന്നു, തുടർന്ന് നടത്തിയ ജന്മദിനാഘോഷത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.  പരിപാടിയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധിച്ചിരുന്നില്ലന്ന് ഒരു പോലീസുകാരൻ പറഞ്ഞു.  എഫ്‌ഐആറിൽ രമേഷ്…

Read More

സിദ്ധരാമയ്യയുടെ കോലം കത്തിക്കുന്നത് തടഞ്ഞു; പ്രകോപിതനായ ബിജെപി നേതാവ് കോൺസ്റ്റബിളിനെ തല്ലി

ബെംഗളൂരു : മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കോലം കത്തിക്കുന്നത് തടഞ്ഞതിൽ രോഷാകുലനായ ഭാരതീയ ജനതാ പാർട്ടി നേതാവും മുൻ എംഎൽഎയുമായ പാപ്പാറെഡ്ഡി ബുധനാഴ്ച റായ്ച്ചൂരിൽ മഫ്തിയിൽ ആയിരുന്ന പോലീസ് കോൺസ്റ്റബിളിനെ തല്ലി.രാഘവേന്ദ്ര എന്ന കോൺസ്റ്റബിളിനെ പാപ്പാറെഡ്ഡി തല്ലുന്ന വീഡിയോ ക്ലിപ്പ് ഇപ്പോൾ വാട്ട്‌സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിരിക്കുകയാണ്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെ ബിജെപി പട്ടികജാതി-വർഗ മോർച്ച നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം

Read More
Click Here to Follow Us