ബിജെപി നേതാവ് ബാഗിൽ നോട്ട് നിറയ്ക്കുന്ന വീഡിയോ പുറത്ത്

ബെംഗളൂരു:ബി.ജെ.പി നേതാവും സാഗര സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മഹേഷ്‌ ബാഗില്‍ നോട്ടുകെട്ടുകള്‍ നിറക്കുന്ന വിഡിയോ പുറത്തായി.

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കെ. ദാനപ്പ എന്നയാളുടെ പരാതിയില്‍ ബി.ജെ.പി നേതാവിനെതിരെ ശിവമൊഗ്ഗ പോലീസ് കേസെടുത്തതായി തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് അറിയിച്ചു. ബി.ജെ.പി സാഗര്‍ എം.എല്‍.എ ഹാലപ്പയുടെ അടുത്ത സഹായിയാണ് മഹേഷ്. വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് മഹേഷയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. പണം രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറിയെന്നും വിഷയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഇ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts