കാരുണ്യത്തിന്റെ കര സ്പർശവുമായി കല വെൽഫെയർ അസോസിയേഷൻ 30 ദിവസം പിന്നിട്ടു.
ബെംഗളൂരുവിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയായ ലെഫ്റ്റ് തിങ്കേഴ്സ് ബെംഗളൂരുവിന്റെ കല സാംസ്കാരിക ചാരിറ്റി സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കാരുണ്യത്തിന്റെ കര സ്പർശമായി കഴിഞ്ഞ 30 ദിവസം കൊണ്ട് 10,720 കിലോ അരിയും 6 കൂട്ടം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റും 1072 കുടുംബങ്ങളിൽ എത്തിച്ച് അവർക്ക് കൈത്താങ്ങായി…*
മരുന്ന് വാങ്ങാൻ ബുദ്ധിമുട്ട് അനുഭവിച്ച നിരവധി കുടുംബങ്ങൾക്ക് കലയുടെ കാരുണ്യ പ്രവർത്തകർ മരുന്നുകൾ എത്തിച്ചു കൊടുത്തു.
ലോക് ഡൗൺ കാലയളവിൽ പ്രതീക്ഷിക്കുന്നതിലപ്പുറമായ പ്രയാസങ്ങളിൽ കൂടി കടന്നു പോയ്ക്കൊണ്ടിരിക്കുന്ന Daily wages തൊഴിലാളികളുടെ കുടുംബങ്ങൾ.. ഒറ്റപ്പെട്ട് കഴിയുന്ന ചിലർ… ബുദ്ധിമുട്ടുകൾ പുറത്തറിയിക്കാത്ത ചില ഇടത്തരം കുടുംബങ്ങൾക്കും സഹായഹസ്തമായി കല.
തൊഴിലാളി മേഖലയായ പീനിയ ,മാഗഡി റോഡ്, അബീഗരേ, ചൊക്കസന്ദ്ര, നെലഗെതിരിനഹള്ളി, ആന്ത്രഹള്ളി,*
പൈപ്പ്‌ലൈൻ റോഡ് ഇതിനോട് ചേർന്ന് കിടക്കുന്ന മറ്റു തൊഴിലാളി മേഖലകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇവരുടെ ഇടയിൽ സാന്ത്വനവും കൈത്താങ്ങും കരുതലുമായി കല വെൽഫെയർ അസോസിയേഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു..
ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾക്ക് പ്രസിഡണ്ട് ജീവൻ തോമസിന്റേയും ജനറൽ സെക്രട്ടറി ഫിലിപ്പ് ജോർജിന്റേയും നേതൃത്വത്തിൽ ഷാജി D വയലിൽ , ശശി രാഘവൻ, തോമസ് എം.എം , മഹേഷ് ബാബു, വിനീത് പി. എൻ, അനീഷ് .പി.എൻ, ബിനു എൻ.ജെ, ബിനു പാപ്പച്ചൻ, സദാനന്ദൻ, സണ്ണി , കൊച്ചുമോൻ.ബി, സജി പി.കെ, സന്തോഷ് കുമാർ.ജി, മുകേഷ് മുരളീധരൻ, സുനിൽ ചെല്ലപ്പൻ, സുമേഷ് ചാമുണ്ഡി, ഹനീഫ , റെജി ജോൺ, ബാബു ദാമോദരൻ സുദേവ് പുത്തൻചിറ എന്നിവർ സന്നദ്ധ പ്രവർത്തകരായി പ്രവർത്തിച്ചു വരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.