പ്രധാനമന്ത്രി മോദിയുടെ ബെംഗളൂരു സന്ദർശനം; കൂലിക്കെടുത്ത തൊഴിലാളികൾക്ക് പണം നൽകിയില്ലെന്ന് ആരോപണം

ബെംഗളൂരു: നഗരത്തിലെ വിമാനത്താവളത്തിൽ സ്ഥാപിതമായ കൂറ്റൻ കെംപഗൗഡ പ്രതിമ അനാച്ഛാദനത്തിന്റെ ഭാഗമായി ജോലിക്കെടുത്ത തൊഴിലാളികൾക്ക് കുടിശ്ശിക തുക നൽകിയില്ലെന്നാരോപിച്ച് ബിജെപി നേതാവിനെതിരെ കർണാടക പൊലീസ് കേസെടുത്തു. ബിജെപി പ്രാദേശിക നേതാവ് നന്ദീഷിനെതിരെ ചിക്കബല്ലാപ്പൂർ ജില്ലയിലെ സിദ്‌ലഘട്ട പൊലീസ് സ്റ്റേഷനിൽ 40 തൊഴിലാളികളാണ് പരാതി നൽകിയത്. കെം‌പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കെ‌ഐ‌എ) വളപ്പിലെ പ്രതിമ സ്ഥാപിക്കുന്ന സ്ഥലത്താണ് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഓരോ തൊഴിലാളിക്കും 500 രൂപ നൽകാമെന്ന് നന്ദീഷ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പരിപാടിക്ക് ശേഷം 100 രൂപ മാത്രമാണ് നൽകിയത് ചെയ്തത്.…

Read More
Click Here to Follow Us