കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവിനെതിരെ കേസെടുത്തു.

N R Ramesh - birthday celebration

ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിന് ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു സൗത്ത് ജില്ലാ ഘടകം പ്രസിഡന്റ് രമേശിനെതിരെയാണ് ബനശങ്കരി പോലീസ് കേസെടുത്തത്. സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.

ബനശങ്കരി പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന എൻആർ റസിഡൻസിയിൽ ഒരുക്കിയ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടിനു മുന്നിൽ സ്റ്റേജും പന്തലും ഒരുക്കിയിരുന്നു, തുടർന്ന് നടത്തിയ ജന്മദിനാഘോഷത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

 പരിപാടിയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധിച്ചിരുന്നില്ലന്ന് ഒരു പോലീസുകാരൻ പറഞ്ഞു.  എഫ്‌ഐആറിൽ രമേഷ് പ്രാഥമിക പ്രതിയും അനുയായികളെ രണ്ടാം പ്രതിയുമാണ് കണക്കാക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts