സമ്മാന കൂപ്പൺ വിതരണോത്ഘാടനം.

ബെംഗളൂരു : കല്യാൺ നഗർ ബാബുസപാളയ ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് മടപ്പുര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിതരണോത്ഘാടനം 28-2-2021വൈകുന്നേരം 6 മണിക്ക് കല്യാൺ നഗർ ബാബുസപാളയ ശ്രീചിരു പാർട്ടി ഹാളിൽ വെച്ച് ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെട്ടു.
ഡോ;കൃഷ്ണകുമാർ,ഡോ;ജയശ്രീ കൃഷ്ണകുമാർ എന്നിവർ സമ്മാന കൂപ്പൺ ബുക്ക് സ്വീകരിച്ച് കൊണ്ട് വിതരണത്തിന് തുടക്കം കുറിച്ചു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

റിട്ടയേർഡ് ഡി ജി പി കൃഷ്ണമൂർത്തി ഐ പി എസ്സ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
വിവിധ മലയാളി സംഘടന നേതാക്കൻമാർ പങ്കെടുത്തു.

സജീവൻ.കെ.ടി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് സന്തോഷ് എൻ. കെ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷിലു സി. വി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മാന കൂപ്പൺ ചെയർമാൻ നാരായണ പ്രസാദ്,ഉപദേശക സമിതി അംഗം പി.ദിവാകരൻ.മടപ്പുര നിർമ്മാണ കമ്മറ്റി കൺവീനർ ജോതി ടി ഡി.
എന്നിവർ സംസാരിച്ചു .ട്രഷറർ വിവേക് നന്ദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts