ബെംഗളൂരു: ഇതുവരെ കൊവിഡ് 19 മൂലം മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത. മറ്റ് അസുഖങ്ങൾ മൂലമുള്ള മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും എന്നാൽ രോഗികൾക്ക് നടത്തിയ പരിശോധനയിൽ കോവിഡ് ബാധിച്ചതായി കണ്ടെത്തിയത് മൂലം മരണങ്ങൾ COVID-19 ന് കീഴിലാണ് കണക്കാക്കിയതെന്നും അക്കൂട്ടത്തിൽ അപകട മരണങ്ങൾ, മറ്റ് അസുഖങ്ങൾ ബാധിച്ചവർ, വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലമുള്ള മരണം എന്നിവയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശതീകരിച്ചു.
ആളുകളെ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലും പ്രവേശിപ്പിക്കുന്നതിനും ഹോം ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നതിനും മുമ്പ് അവരെ കോവിഡ് പരിശോധനയ്ക് വിധേയമാക്കാൻ ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും രോഗലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം പരിശോധനയ്ക്ക് വിധേയരാവണമെന്നും ജനങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചു.
വീട്ടുപടിക്കൽ എത്തി സാമ്പിളുകൾ ശേഖരിക്കാനും ഫലം നൽകാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ, എല്ലാ വിശദാംശങ്ങളും വിദഗ്ധരുടെയും മുന്നിൽ വയ്ക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ഗുപ്ത പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.