വീടിന്റെ കുളിമുറിയിൽ നിന്ന് പുള്ളിപ്പുലിയെ കണ്ടെത്തി

ബെംഗളൂരു: സൊറാബ താലൂക്കിലെ കുപ്പേ ഗ്രാമത്തിലെ ഒരു വീടിന്റെ കുളിമുറിയിൽ ഒളിച്ചിരുന്ന നാലുവയസ്സുള്ള ആൺ പുള്ളിപ്പുലിയെ ശനിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പിടികൂടി. ഉളവി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന ഗ്രാമത്തിലേക്ക് വഴിതെറ്റിയ പുലി ശനിയാഴ്ച പുലർച്ചെയാണ് ശിവകുമാറിന്റെ വീടിന്റെ കുളിമുറിയിൽ കയറിയത്. പുള്ളിപ്പുലിയെ കണ്ട വീട്ടുകാർ കുളിമുറി പുറത്തുനിന്ന് പൂട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ത്യവരെക്കൊപ്പ ടൈഗർ, ലയൺ സഫാരി വെറ്ററിനറി ഓഫീസർ മുരളി മനോഹർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പുലിയെ പിടികൂടാൻ ഗ്രാമത്തിലെത്തി. ബാത്ത്റൂമിൽ കയറിയ സംഘം മേൽക്കൂരയുടെ ഓടുകൾ തുറന്ന് പുള്ളിപ്പുലിയെ ശാന്തമാക്കി. പിന്നീട് അവർ പുള്ളിപ്പുലിയെ പിടികൂടുകയായിരുന്നു.

നാലോ അഞ്ചോ ദിവസം മുമ്പ് കെണിയിൽ കുടുങ്ങി പുള്ളിപ്പുലിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വെറ്ററിനറി ഓഫീസർ മുരളി മോഹൻ പറഞ്ഞു. പക്ഷേ, അത് കെണിയിൽ നിന്ന് രക്ഷപ്പെട്ട് വീടിന്റെ കുളിമുറിയിൽ അഭയം പ്രാപിച്ചതകമെന്നും പുലിയുടെ ജീവന് ഭീഷണിയില്ലന്നും ചികിത്സയ്ക്കായി ഹംപിയിലെ മൃഗശാലയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts