ആംബുലൻസ് ട്രാക്ടറിൽ ഇടിച്ച് അപകടം; ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു

ബെംഗളൂരു: ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ ഇടിച്ച് അപകടം. ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു. ഭാഗ്യശ്രീ റാവുതപ്പ പരൻവര (20) എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാഗ്യശ്രീയെ തളിക്കോട് കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഭാഗ്യശ്രീയെ ഇന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ വഴിയിൽ കുസുല ഹിപ്പരാഗിക്ക് സമീപം നിന്നിരുന്ന ട്രാക്ടറിൽ ആംബുലൻസ് ഇടിക്കുകയും അമ്മയും ഗർഭസ്ഥ ശിശുവും മരിച്ചു. താളിക്കോട് കമ്യൂണിറ്റി…

Read More

ട്രെയിൻ മിസ് ആയി, യാത്ര ആംബുലന്‍സിലാക്കിയ സ്ത്രീകളെ പോലീസ് പിടികൂടി 

കോഴിക്കോട്: ട്രെയിന്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര പുറപ്പെട്ട സ്ത്രീകളെ തേഞ്ഞിപ്പലം പോലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് ഇവർ അനധികൃതമായി ആംബുലൻസ് വിളിച്ച് യാത്ര പുറപ്പെട്ടത്. ട്രെയിന്‍ മിസ് ആയ രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചത്. എന്നാല്‍ അവിടെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അതിന് തയ്യാറായില്ല. രോഗികളുമായി പോകേണ്ട അത്യാവശ്യ സര്‍വീസാണ് ആംബുലന്‍സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു. എന്നാല്‍ പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര…

Read More

ആംബുലൻസിന്റെ വഴി തടഞ്ഞ കാർ ഡ്രൈവർക്കെതിരെ നടപടി

കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെ വഴി തടഞ്ഞ് സ്വകാര്യ കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനം .ഒപ്പം ഇയാൾക്ക് കോഴിക്കോടെ മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനം. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്. രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. നിരവധി തവണ ഹോൺ മുഴക്കിയിട്ടും കാർ ഡ്രൈവർ സൈഡ്…

Read More

ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടു; ഒന്നരവയസ്സുകാരി മരണത്തിന് കീഴടങ്ങി

ബെംഗളൂരു : വിദഗ്ധചികിത്സയ്ക്കായി നഗരത്തിലെ ആശുപത്രിയിലേക്ക് ഒന്നരവയസ്സുകാരിയുമായി വന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരണത്തിന് കീഴടങ്ങി. 20 മിനിറ്റോളമാണ് ആംബുലൻസ് ഗതാഗത കുരുക്കിൽ കുടുങ്ങിയത് ഹാസനിൽനിന്ന് കുഞ്ഞുമായി വരുകയായിരുന്ന ആംബുലൻസാണ് നെലമംഗല-ഗൊരെഗുണ്ടെപാളയ ജങ്ഷനിലെ ഗതാഗത കുരുക്കിൽ പെട്ടത്. ഇതോടെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് കുഞ്ഞ് മരിക്കാനിടയായതെന്ന് ആരോപണമുയർന്നു. നഗരത്തിലെ നിംഹാൻസിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്.

Read More

ആംബുലൻസുകൾക്ക് ഇനി സുഗമമായ യാത്ര; എമർജൻസി വെഹിക്കിൾ സിഗ്നലുമായി ട്രാഫിക് പോലീസ്

ആംബുലൻസുകളുടെ യാത്ര സുഗമമാക്കാൻ നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ എമർജൻസി വെഹിക്കിൾ സിഗ്നലുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. ആംബുലൻസുകൾ എത്തുമ്പോൾ ടാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി പച്ച ലൈറ്റ് തെളിയും എന്നതാണ് പദ്ധതി . 4 മാസത്തിനുള്ളിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി പദ്ധതി നടപ്പിലാക്കുമെന്ന് ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ സലിം പറഞ്ഞു. തുടർന്ന് ആംബുലൻസുകൾ എത്തുമ്പോൾ ടാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി തെളിയും പച്ച ലൈറ്റ് ആംബുലൻസ് കടന്നു പോയതിനു പിന്നാലെ ചുവപ്പ് ലൈറ്റിലേക്കു മാറുകയും ചെയ്യുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് ആംബുലൻസ് യാത്രയെ…

Read More

മികച്ച ആംബുലൻസുകൾക്കായുള്ള കാത്തിരിപ്പ് നീളും

ബെംഗളൂരു: 108 ആംബുലൻസുകൾ കൈകാര്യം ചെയ്യുന്ന നിലവിലെ സേവനദാതാക്കളെ മാറ്റിസ്ഥാപിക്കാനുള്ള കർണാടകയുടെ നടപടികൾക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല, കാരണം ഇതുവരെ ടെൻഡറുകളിൽ ലേലം വിളിച്ചവരാരും ഓഫറുകളൊന്നും നൽകിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് കർണാടകയിൽ 14 വർഷമായി ആംബുലൻസ് സേവനങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് GVK-EMRI. ഗുണനിലവാരം, ആംബുലൻസുകളുടെ പ്രതികരണ സമയം വൈകി, സെർവറിലെ സാങ്കേതിക തകരാറുകൾ എന്നിവ കാരണം ആംബുലൻസ് സേവനങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രതികരണ സമയം വൈകിയതും ആംബുലൻസുകൾ വേണ്ടത്ര സജ്ജീകരിക്കാത്തതായും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) 2022…

Read More

ആംബുലൻസ് എത്താൻ വൈകി: പാമ്പുകടിയേറ്റ നാലുവയസ്സുകാരൻ മരിച്ചു

ബെംഗളൂരു : അങ്കണവാടിമുറ്റത്ത് കളിച്ചു കൊണ്ടിരുന്നതിനിടയിൽ പാമ്പുകടിയേറ്റ നാലുവയസ്സുകാരൻ മരിച്ചു. എന്നാൽ കൃത്യസമയത്ത്  കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ  ആംബുലൻസ് ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. ഹാസനിലെ സക്ലേശ്പുരിലുള്ള ദൊഡ്ഡകല്ലുർ ഗ്രാമത്തിലെ കൂലിത്തൊഴിലാളിയായ യശ്വന്തിന്റെ മകൻ റോഷനാണ് മരിച്ചത്. മറ്റു മൂന്നുകുട്ടികൾക്കൊപ്പം അങ്കണവാടി മുറ്റത്ത് കളിക്കവെയാണ് റോഷന്റെ വലതുകൈയുടെ തള്ളവിരലിൽ പാമ്പുകടിയേറ്റത്. വിവരമറിഞ്ഞെത്തിയ യശ്വന്ത് മകനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സേവനത്തിനായി ശ്രമിച്ചെങ്കിലും, ആംബുലൻസ് ലഭിക്കാതെവന്നതോടെ യശ്വന്ത് സ്വന്തംബൈക്കിൽ മകനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അവിടുത്തെ ഡോക്ടർ സക്ലേശ്പുർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. തുടർന്ന് യശ്വന്ത് ബൈക്കിൽ…

Read More

5 വർഷത്തെ കാലതാമസത്തിന് ശേഷവും ‘108’ ടെൻഡർ നടപടികൾ വൈകുന്നു

ബെംഗളൂരു: ഏകദേശം അഞ്ച് വർഷം മുമ്പ്, 2017 ജൂലൈയിൽ, സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ‘108’ ആംബുലൻസ് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ജിവികെ-ഇഎംആർഐയുമായുള്ള കരാർ അവസാനിപ്പിച്ചു. അതിനുശേഷം, മൂന്ന് തവണ ടെൻഡറുകൾ വിളിച്ചിരുന്നു, എന്നാൽ ഇതുവരെ പുതിയ സേവന ദാതാവ് ലഭ്യമായിട്ടില്ല, കൂടാതെ ജിവികെ GVK സേവനം തുടരുന്നുമുണ്ട്. കഴിഞ്ഞയാഴ്ച, ഏകദേശം 16 മണിക്കൂറോളമാണ് ഈ സംവിധാനം തകരാറിലായത്. അതിലൂടെ സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ആംബുലൻസ് സഹായം തേടുന്നവരെയാണ് ഇത് ബാധിച്ചു. മൂന്നാം തവണയാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്, എന്നാൽ ലേലം സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി.…

Read More

ആംബുലൻസ് വിളിക്കാൻ ഇനി ക്യു ആർ കോഡ്

ബെംഗളൂരു: അടിയന്തര വൈദ്യസഹായത്തിനു ഇനി ആംബുലൻസ് ലഭ്യമാക്കാൻ എളുപ്പം. തിരക്കേറിയ ജംഗ്ഷനുകളിൽ ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് മണിപ്പാൽ ആശുപത്രി. ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന വഴി ആംബുലൻസ് സർവീസ് ഉടൻ ലഭ്യമാകുന്ന സംവിധാനം ആണ് ഇത് . 24 മണിക്കൂർ ഈ സേവനം ലഭ്യമാണെന്ന് ആശുപത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യു ആർ കോഡ് സംവിധാനം ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

Read More

108 ഹെൽപ്പ് ലൈൻ സുഗമമായി പ്രവർത്തിക്കുന്നു: കർണാടക ആരോഗ്യ വകുപ്പ്

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ 16 മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്ന 108 ആംബുലൻസ് ഹെൽപ്പ് ലൈൻ വീണ്ടും സുഗമമായി പ്രവർത്തിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഹെൽപ്പ് ലൈൻ പ്രവർത്തനരഹിതമായപ്പോൾ പല കോളുകളും കണക്ട് ആയിരുന്നുള്ള. സാധാരണ ഒരു ദിവസം 7,000 മുതൽ 8,000 വരെ കോളുകളെ അപേക്ഷിച്ച്, ഇതിന് ഏകദേശം 2,500 കോളുകൾ മാത്രമാണ് ലഭിച്ചത്. ആരോഗ്യവകുപ്പ് ആംബുലൻസുമായി ബന്ധപ്പെട്ട കോളുകൾ സ്വീകരിക്കുന്നതിന് 112 പോലുള്ള എമർജൻസി നമ്പറുകളിലേക്ക് കോളുകൾ റൂട്ട് ചെയ്യുകയും സേവനത്തിനായി ആളുകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ജില്ലാതല ഫോൺ നമ്പറുകളും നൽകുകയും ചെയ്തിരുന്നു. 108…

Read More
Click Here to Follow Us