ആംബുലൻസ് എത്താൻ വൈകി: പാമ്പുകടിയേറ്റ നാലുവയസ്സുകാരൻ മരിച്ചു

ബെംഗളൂരു : അങ്കണവാടിമുറ്റത്ത് കളിച്ചു കൊണ്ടിരുന്നതിനിടയിൽ പാമ്പുകടിയേറ്റ നാലുവയസ്സുകാരൻ മരിച്ചു. എന്നാൽ കൃത്യസമയത്ത്  കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ  ആംബുലൻസ് ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു.

ഹാസനിലെ സക്ലേശ്പുരിലുള്ള ദൊഡ്ഡകല്ലുർ ഗ്രാമത്തിലെ കൂലിത്തൊഴിലാളിയായ യശ്വന്തിന്റെ മകൻ റോഷനാണ് മരിച്ചത്.

മറ്റു മൂന്നുകുട്ടികൾക്കൊപ്പം അങ്കണവാടി മുറ്റത്ത് കളിക്കവെയാണ് റോഷന്റെ വലതുകൈയുടെ തള്ളവിരലിൽ പാമ്പുകടിയേറ്റത്. വിവരമറിഞ്ഞെത്തിയ യശ്വന്ത് മകനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സേവനത്തിനായി ശ്രമിച്ചെങ്കിലും, ആംബുലൻസ് ലഭിക്കാതെവന്നതോടെ യശ്വന്ത് സ്വന്തംബൈക്കിൽ മകനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അവിടുത്തെ ഡോക്ടർ സക്ലേശ്പുർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു.

  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു

തുടർന്ന് യശ്വന്ത് ബൈക്കിൽ മകനുമായി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിയിലേക്കുള്ള പകുതിദൂരം പിന്നിട്ടശേഷമാണ് ആംബുലൻസ് എത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts