ട്രെയിൻ മിസ് ആയി, യാത്ര ആംബുലന്‍സിലാക്കിയ സ്ത്രീകളെ പോലീസ് പിടികൂടി 

കോഴിക്കോട്: ട്രെയിന്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര പുറപ്പെട്ട സ്ത്രീകളെ തേഞ്ഞിപ്പലം പോലീസ് പിടികൂടി.

പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് ഇവർ അനധികൃതമായി ആംബുലൻസ് വിളിച്ച് യാത്ര പുറപ്പെട്ടത്.

ട്രെയിന്‍ മിസ് ആയ രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചത്.

എന്നാല്‍ അവിടെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അതിന് തയ്യാറായില്ല.

  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

രോഗികളുമായി പോകേണ്ട അത്യാവശ്യ സര്‍വീസാണ് ആംബുലന്‍സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു.

എന്നാല്‍ പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

പാലിയേറ്റീവ് കെയർ ആംബുലൻസിന്റെ ഡ്രൈവർ ശസ്ത്രക്രിയയെ തുടർന്ന് അവധിയിലായതിനാൽ പകരമുണ്ടായിരുന്ന ഡ്രൈവറെ തെറ്റിധരിപ്പിച്ചാണ് യുവതികൾ ഓട്ടം വിളിച്ചത്.

സംഭവം അറിഞ്ഞയുടനെ പാലിയേറ്റീവ് കെയർ അധികൃതർ വാഹനം തിരിച്ചു വിളിക്കുകയും യുവതികളെയും വാഹനത്തേയും തേഞ്ഞിപ്പലം സ്റ്റേഷനിൽ എത്തിക്കുയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
[masterslider id="10"]

Related posts