ചെന്നൈ : തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്കു പോകാൻ ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക്. തമിഴ്നാട്ടിലെ കുംഭകോണത്ത് ഇന്നലെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി മറ്റ് വാഹനങ്ങൾക്കൊപ്പം ആംബുലൻസ് തടഞ്ഞു. ഒരു ദിശയിലേക്ക് മാത്രം വാഹനം കടന്നുപോകുന്ന ആനക്കരൈ പാലത്തിലൂടെയുള്ള മന്ത്രിയുടെ സഞ്ചാരത്തിന് വേണ്ടിയാണ് ആംബുലൻസ് തടഞ്ഞത്. സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴിയുടെ വാഹന വ്യൂഹം കടന്നു പോകാനാണ് ഇത്തരത്തിൽ ഒരു പ്രവർത്തി പോലീസ് ചെയ്തത്. ഒരു ഡസനിലധികം വാഹനങ്ങൾ മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ട്രാഫിക് ക്രമീകരണമനുസരിച്ച്, ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ…
Read MoreTag: ambulance
എല്ലാ ജില്ലകളിലും വനിതാ ആംബുലന്‍സ് ഡ്രൈവര്‍മാരെ നിയമിക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ കനിവ് 108 ആംബുലന്‍സില്‍ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേറ്റു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. എല്ലാ ജില്ലകളിലും കനിവ് 108 ആംബുലന്‍സ് ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകളിലും ഇതിന് താത്പര്യമുള്ള വനിതകളെ ഉള്‍ക്കൊള്ളിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുകയാണ്. സ്ത്രീകള്‍ക്ക്…
Read More