മന്ത്രിയുടെ വാഹനം കടന്നു പോവാനായി ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക് 

ചെന്നൈ : തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്കു പോകാൻ ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക്. തമിഴ്നാട്ടിലെ കുംഭകോണത്ത് ഇന്നലെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി മറ്റ് വാഹനങ്ങൾക്കൊപ്പം ആംബുലൻസ് തടഞ്ഞു.

ഒരു ദിശയിലേക്ക് മാത്രം വാഹനം കടന്നുപോകുന്ന ആനക്കരൈ പാലത്തിലൂടെയുള്ള മന്ത്രിയുടെ സഞ്ചാരത്തിന് വേണ്ടിയാണ് ആംബുലൻസ് തടഞ്ഞത്. സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴിയുടെ വാഹന വ്യൂഹം കടന്നു പോകാനാണ് ഇത്തരത്തിൽ ഒരു പ്രവർത്തി പോലീസ് ചെയ്തത്. ഒരു ഡസനിലധികം വാഹനങ്ങൾ മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

എന്നാൽ ട്രാഫിക് ക്രമീകരണമനുസരിച്ച്, ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും രണ്ട് മിനിറ്റ് നേരത്തേക്ക് നിർത്തിയതു വഴി അപകടസാധ്യത തടഞ്ഞതായി പോലീസ് വിശദീകരിക്കുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ തഞ്ചാവൂർ പോലീസ് സൂപ്രണ്ട് ജി റവലി പ്രിയ വിശദീകരണം തേടിയിട്ടുണ്ട്. സൈറണുകൾ മുഴക്കി ആംബുലൻസ് എത്തുന്നതും , ഉടൻ തന്നെ ഒരു പോലീസ് കോൺസ്റ്റബിൾ തടഞ്ഞു നിർത്തുന്നത് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം വിവാദത്തിന് വഴിയൊരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts